പള്ളിവേട്ട
🌺പള്ളിവേട്ടയാകുന്ന ദേവ ചൈതന്യ പ്രസരണം🙏 അഭിഷേക പപൂജാദികളുടെ ഫലമായി ദേവ ചൈതന്യം ക്ഷേത്ര ഗാത്രത്തിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്നതിന്റെ പ്രതീകമാണ് പള്ളിവേട്ട. ദേവന്റെ അനുജ്ജയോടെ ദേവചൈതന്യാംശത്തെ മൂലബിംബത്തിൽനിന്ന് ഉത്സവ ബിംബത്തിലേക്കാവാഹിച്ചു ക്ഷേത്രത്തിന്റെ മതിക്കെട്ടിനു പുറത്തേയ്ക്കെഴുന്നെള്ളിക്കുന്നത് ഈ ദേവചൈതന്യം നിറഞ്ഞു കവിഞ്ഞൊഴുകുന്നതിന്റെ പ്രതീകമായിട്ടാണ്. ഗ്രാമം മുഴുവൻ ദേവനെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കണം. കുടുംബങ്ങളിൽ എല്ലാവരും ഒത്തുചേർന്നിരിക്കണം. അവിടെയുള്ള അശ്വത്ഥങ്ങൾ (ആൽമരങ്ങൾ) നാൽകൂട്ടപ്പെരുവഴി തുടങ്ങിയ വിശിഷ്ടസ്ഥാനങ്ങളിൽ മുഴുവൻ ബാലി തൂകുന്ന ക്രീയാദികളോടെ ദേവൻ ഗ്രാമാതിർത്തി വരെ പോകുന്നു. ഗ്രാമാതിർത്തിതൊട്ടങ്ങോട്ട് വനമാണെന്ന സങ്കൽപ്പത്തിൽ അവിടെയുള്ള വന്യമൃഗങ്ങളെയാണ് വേട്ടയാടുന്നത്. പ്രതീകാത്മകമായ അർത്ഥത്തിൽ ഗ്രാമമെന്നത് മനുഷ്യ മനസ്സുകളെ പ്രതിനിധാനം ചെയ്യാമെങ്കിൽ ആ ബോധമനസ്സിന്റെ അതിർത്തികൾക്കപ്പുറത്ത് അബോധമനസ്സിന്റെ ആഴങ്ങളിൽ കുടികൊള്ളുന്ന ആസുരിക പ്രവണതകളെ വേട്ടയാടി നശിപ്പിക്കുകയാണ് ദേവൻ ചെയ്യുന്നത്. ഗ്രാമത്തെ മുഴുവൻ ഒരുവ്യക്തിയായി കണക്കാക്കുകയാണെങ്കിൽ അത...