അഗ്നിയുടെ സ്വരൂപങ്ങളും പേരുകളും

*🪔🛕അഗ്നിയുടെ സ്വരൂപങ്ങളും പേരുകളും🛕🪔*

അഗ്നിയെന്നാല്‍ എല്ലാറ്റിനും അഗ്രമായി അഥവാ ആദ്യമായി ജനിച്ചത് എന്നാണ്. പ്രപഞ്ചോല്‍പത്തി സമയത്ത് അതീവതോതിലുള്ള ഊര്‍ജ്ജം ഉണ്ടായി എന്നാണ് ഋഷിമാരും ആധുനിക ശാസ്ത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. അഗ്നിയുടെ സ്വഭാവവും രൂപവുമനുസരിച്ച് ഓരോന്നിന്റെയും പേരും സവിശേഷതയും മനസ്സിലാക്കാം.

1. വഹ്നി: 
💢▀▀▀▀▀▀▀▀▀▀▀▀▀💢. 
ഹവിസ്സിനെ വഹിച്ചു കൊടുക്കുന്നവന്‍. യാഗഹോമാദിവേളകളില്‍ അഗ്നിയില്‍ ഹോമിക്കപ്പെടുന്നത് ഹവിസ്സ്. ഹവിസ്സിനെ ദേവങ്കല്‍ എത്തിക്കുന്നത് അഗ്നിയാണ്. അതുകൊണ്ട് വഹ്നിയെന്നു പറയപ്പെടുന്നു.
2. വൈശ്വാനരന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
വിശ്വാനരമുനിയുടെ പുത്രനായതുകൊണ്ട് ഈ പേരുവന്നു. വിശ്വത്തിലെ എല്ലാ നരന്മാര്‍ക്കും ഒന്നുപോലെ യോജിച്ചവന്‍ വൈശ്വാനരന്‍ എന്നും പറയപ്പെടുന്നു. എല്ലാ ജന്തുക്കളുടെയും ഉള്ളില്‍ നിന്നുകൊണ്ട് അന്നത്തെ ദഹിപ്പിക്കുന്ന ജഠരാഗ്നിയായതും ഇവന്‍തന്നെ. (ജഠരം=ഉദരം)
3. വീതിഹോത്രന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
വീതി എന്നാല്‍ ഭക്ഷണം. ഹോമദ്രവ്യത്തെ ഭക്ഷിക്കുന്നവനായതുകൊണ്ട് വീതിഹോത്രന്‍ എന്നു വന്നു.
4. ധനഞ്ജയന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ധനത്തെ വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതുകൊണ്ട് ഈ പേരുവന്നു.
5. ദ്രവിണോദസ്സ്: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ധനഞ്ജയന്‍ തന്നെയാണ് ദ്രവിണോദസ്സ്. ദ്രവിണം എന്നാല്‍ ധനമെന്നും ശക്തിയെന്നും പറയാം. ഉദസനം എന്നാല്‍ വിക്ഷേപണം, വര്‍ദ്ധിപ്പിക്കല്‍ എന്നൊക്കെ സാരം.
6. കൃപീഡയോനി: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
കൃപീഡം എന്നാല്‍ ഉദരം. കൃപീഡയോനി എന്നാല്‍ ഉദരത്തില്‍ പിറന്നവന്‍, ജഠരാഗ്നിയെന്നു സാരം.
7. ജ്വലനന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
കത്തുന്നവന്‍ എന്നര്‍ത്ഥം.
8. ജാതവേദസ്സ്: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ജനിച്ചതിനെയെല്ലാം അറിയുന്നവന്‍ എന്നു സാരം.
9. തനൂനപാത്: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
തനൂനപം എന്നാല്‍ വെണ്ണ. ജഠരാഗ്നിരൂപത്തില്‍ ജീവികളുടെ ഉള്ളിലിരുന്ന് ദേഹത്തെ നശിക്കാതെ സൂക്ഷിച്ച് രക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം.
10. ബര്‍ഹി: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
വര്‍ദ്ധിക്കുന്നവന്‍. ഒരു തീപ്പൊരിയില്‍ നിന്ന് ഖാണ്ഡവവനംവരെ ദഹിപ്പിച്ചുതീര്‍ക്കാന്‍ സാധിക്കുന്നവന്‍.
11. ശുഷ്മാവ്: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ശോഷിപ്പിക്കുന്നവന്‍. ബര്‍ഹിയുടെ നേര്‍ വിപരീതാവസ്ഥ. ഭക്ഷിക്കാന്‍ ഇന്ധനം കിട്ടിയില്ലെങ്കില്‍ ശോഷിച്ചുപോകുന്നവന്‍ എന്നു സാരം. വസ്തുക്കളെ ഉണക്കുന്നവനെന്നും പറയാം.
12. കൃഷ്ണവര്‍ത്മാവ്: 💢▀▀▀▀▀▀▀▀▀▀▀▀▀💢
കറുത്തപുകയുള്ള വഴിയുള്ളവന്‍. കത്തുമ്പോളുണ്ടാകുന്ന കറുത്ത പുകയുടെ പിന്നാലെ പോകുന്നവന്‍ എന്നര്‍ത്ഥം.
13. ശോചിഷ്‌കേശന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ജ്വലിക്കുന്ന കേശമുള്ളവന്‍ എന്നു സാരം.
14. ഉഷര്‍ബുധന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഉഷസ്സില്‍ ഉണരുന്നവന്‍ എന്നര്‍ത്ഥം.
15. ആശ്രയാശനന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
അഗ്നിയെ ആശ്രയിക്കുന്നവരെ അഥവാ സമീപിക്കുന്നവരെ ഭക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം.
16. ബൃഹദ്ഭാനു: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
വലിയ ജ്വാലയുള്ളവന്‍ എന്നു സാരം.
17. കൃശാനു: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
കത്തുന്ന വസ്തുവിനെ ചെറുതാക്കുന്നവന്‍.
18. പാവകന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
കത്തുന്നതിനെ ശുദ്ധീകരിക്കുന്നവന്‍.
19. അനലന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
എത്രമാത്രം ഭക്ഷിച്ചാലും മതിവരാത്തവന്‍.
20. രോഹിതാശ്വന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
മുരിക്കിന്‍ പൂവിന്റെ നിറത്തിലുള്ള ചുവന്ന കതിരുകളുള്ളവന്‍.
21. വായുസഖന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
വായുവിന്റെ കൂട്ടുകാരന്‍. അഗ്നിയുടെ ഉല്‍പത്തി വായുവില്‍നിന്നാണെന്ന് ഋഗ്വേദം പറയുന്നു.
22. ശിഖാവാന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ജ്വാലകളുള്ളവന്‍.
23. ആശുശുക്ഷിണി: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
പെട്ടെന്നു ശോഷിപ്പിക്കുന്നവന്‍
 അഥവാ ഉണക്കുന്നവന്‍.
24. ഹിരണ്യരേതസ്സ്: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
അഗ്നിയുടെ സപ്തജിഹ്വകളിലൊന്ന് ഹിരണ്യം. അതിന് ബീജമായുള്ളത് എന്നു സാരം.
25. ഹുതഭുക്: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
അഗ്നിയില്‍ ഹോമിക്കപ്പെടുന്ന ഹവിസ്സുകളെ ഭക്ഷിക്കുന്നവന്‍.
26. ദഹനന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
തന്നോടടുക്കുന്നത് എന്തിനെയും ദഹിപ്പിക്കുന്നവന്‍.
27. ഹുതവഹന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഹവിസ്സിനെ ദേവകള്‍ക്കായി വഹിക്കുന്നവന്‍.
28. ഹവ്യവാഹനന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഹുതവഹന്‍ തന്നെ. ഹവിസ്സിനെ ദേവകള്‍ക്കായി വഹിക്കുന്നവന്‍.
29. സപ്താര്‍ച്ചിസ്സ്: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഏഴു ജ്വാലകളോടുകൂടിയവന്‍.
30. സപ്തജിഹ്വന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഏഴു ജ്വാലകളാകുന്ന
നാക്കോടുകൂടിയവന്‍.
31. ദമുനസ്സ്: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഉപശമിപ്പിക്കുന്നവന്‍.
32. ശുക്രന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ദുഃഖിപ്പിക്കുന്നവന്‍.
33. ചിത്രഭാനു: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
പലനിറങ്ങളുള്ള കിരണങ്ങളോടുകൂടിയവന്‍.
34. അപാന്നപാത്: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ജലത്തിനുള്ളിലെ അഗ്നി. ദാവാഗ്നിയായി കാട്ടിലും അഥവാ വൃക്ഷാദി സ്ഥാവരങ്ങളുടെ ഉള്ളിലും ചരങ്ങളായ ജീവികളില്‍ ജഠരാഗ്നി രൂപത്തിലും ഈ അഗ്നി വര്‍ത്തിക്കുന്നു.
35. അന്നപുത്രന്‍: 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഭക്ഷിച്ച അന്നം ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കുന്നതു കൊണ്ട് അന്നപുത്രനെന്ന് പറയപ്പെടുന്നു.
ഇവിടെ പ്രതിപാദിക്കപ്പെട്ട പേരുകളില്‍ ഏറിയപങ്കും ഋഗ്വേദത്തില്‍ ?പരാമര്‍ശിക്കപ്പെട്ടിട്ടുള്ളവയാണ്.🙏

ആദ്ധ്യാത്മിക അറിവുകൾ എന്നും കിട്ടുവാൻ 9846464621 എന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക 🙏

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ