സപ്തർഷികൾ

🪔🛕 *സപ്തർഷികൾ* 🛕🪔

സപ്തർഷികൾ ആരൊക്കെ എന്ന് ആരോടെങ്കിലും അന്വേഷിച്ചാൽ പലരും പല ഉത്തരമാണ് നൽകുന്നത്...  അതിനു കാരണം അന്വേഷിച്ചാൽ പലർക്കും ഉത്തരവും ഇല്ല..

സപ്തർഷികൾ ആരൊക്കെ എന്ന് അറിയുന്നതിന് മുമ്പ് നമുക്ക് ആദ്യം മനുക്കളെ പരിചയപ്പെടാം...

📍 മനുക്കള്‍ പതിനാല് പേർ

1- സ്വായംഭുവന്‍
2- സ്വാരോചിഷന്‍
3- ഔത്തമി [ഉത്തമൻ]
4- താമസന്‍
5- രൈവതന്‍
6- ചാക്ഷുഷന്‍
7- വൈവസ്വതന്‍
8- സാവര്‍ണി
9- ദക്ഷസാവര്‍ണി
10- ബ്രഹ്മസാവര്‍ണി
11- ധര്‍മസാവര്‍ണി
12- രുദ്രസാവര്‍ണി
13 - ദൈവസാവര്‍ണി  [രൗച്യദേവസാവര്‍ണി]
14- ഇന്ദ്രസാവര്‍ണി [ഭൗമി]

ഓരോ മന്വന്തരത്തിലെ സപ്തർഷികളെ നമുക്കൊന്ന് അടുത്തറിയാം...

ഇപ്പോൾ നാം ജീവിക്കുന്ന കാലഘട്ടം വൈവസ്വതമനുവിന്റെതാണ്. ഏഴാം മന്വന്തരത്തിലെ മനു വൈവസ്വതന്‍. ശ്രാദ്ധദേവൻ എന്നപേരിലും അറിയപ്പെടുന്നു.

1 മനുഷ്യ വർഷം = 1 ദേവ ദിവസം
360 ദേവ ദിവസം = 1 ദേവ വർഷം
12000 ദേവ വർഷം = 1 ചതുർയുഗം [36 ലക്ഷം മനുഷ്യ വർഷം]
71 ചതുർയുഗം = 1 മന്വന്തരം [ഒരു മനുവിന്റെ ആയുസ്സ്]

ഇങ്ങനെ 14 മനുക്കൾ...

14 മന്വന്തരം = 1 കൽപ്പം [ബ്രഹ്മാവിന്റെ ഒരു പകൽ]
2 കൽപ്പം = 1 ബ്രഹ്മ ദിവസം
360 ബ്രഹ്മ ദിവസം = 1 ബ്രഹ്മ വർഷം
120 ബ്രഹ്മ വർഷം = 1 ബ്രഹ്മായുസ്സ് [30917376 കോടി മനുഷ്യ വർഷം]

📍ഒന്നാം മന്വന്തരത്തിലെ സപ്തർഷികൾ

1. മരീചി 2.അംഗിരസ്സ് 3.അത്രി 4.പുലഹൻ 5.ക്രതു 6.പുലസ്ത്യൻ 7.വസിഷ്ഠൻ [ഹരിവംശം 17ാം അദ്ധ്യായം]

ഒന്നാം മന്വന്തരത്തിലെ മനു [സ്വായംഭുവന്‍]

📍രണ്ടാം മന്വന്തരത്തിലെ സപ്തർഷികൾ

1.ഊർജ്ജൻ 2. സ്തംഭൻ 3.പ്രാണൻ 4.വാതൻ 5.പൃഷഭൻ 6.നിരയൻ 7.പരീവാൻ [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം]

രണ്ടാം മന്വന്തരത്തിലെ മനു [സ്വാരോചിഷന്‍]

📍മുന്നാം മന്വന്തരത്തിലെ സപ്തർഷികൾ

1.രജസ്സ് 2.ഗോത്രൻ 3.ഊർദ്ധ്വബാഹു 4.സവനൻ 5.അനഘൻ 6.സുതപസ്സ് 7.ശുക്രൻ (വസിഷ്ഠ മഹർഷിക്ക് ഊർജ്ജയിൽ ജനിച്ച ഏഴ് പുത്രന്മാർ) [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം]

മുന്നാം മന്വന്തരത്തിലെ മനു [ഔത്തമി (ഉത്തമൻ)]

📍നാലാം മന്വന്തരത്തിലെ സപ്തർഷികൾ

1. ജ്യോതിർമാവ് 2.പൃഥു 3.കാവ്യൻ 4.ചൈത്രൻ 5.അഗ്നിവനകൻ 6.പീവരൻ 7.......? [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം]

നാലാം മന്വന്തരത്തിലെ മനു [താമസന്‍]

📍അഞ്ചാം മന്വന്തരത്തിലെ സപ്തർഷികൾ

1.ഹിരണ്യരോമാവ് 2.വേദസ്ര്തീ 3.ഊർദ്ധ്വബാഹു 4.വേദബാഹു 5.സുദാമാവ് 6.പർജ്ജന്യൻ 7. മഹാമുനി [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം]

അഞ്ചാം മന്വന്തരത്തിലെ മനു [രൈവതന്‍]

📍അറാം മന്വന്തരത്തിലെ സപ്തർഷികൾ

1.സുമേധസ്സ് 2.വിരജസ്സ് 3.ഹവിഷ്മാൻ 4.ഉത്തമൻ 5.മധു 6.അതിനാമാവ് 7.സഹിഷ്ണു [വിഷ്ണുപുരണം 1- )o അംശം 3- )o അദ്ധ്യായം]

അറാം മന്വന്തരത്തിലെ മനു [ചാക്ഷുഷന്‍]

📍ഏഴാം മന്വന്തരത്തിലെ സപ്തർഷികൾ

വസിഷ്ഠൻ, കശ്യപൻ, അത്രി, ജമദഗ്നി, ഗൗതമൻ, വിശ്വാമിത്രൻ, ഭരദ്വാജൻ [വിഷ്ണുപുരണം 8- )o അംശം 1- )o അദ്ധ്യായം]

ഏഴാം മന്വന്തരത്തിലെ മനു (ശ്രാദ്ധദേവൻ) [വൈവസ്വതന്‍]

📍എട്ടാം മന്വന്തരത്തിലെ സപ്തർഷികൾ

1.ദീപ്തി മാൻ 2. ഗാലവൻ 3.രാമൻ 4.കൃപൻ 5.അശ്വത്ഥാമാവ് [ദ്രോണ പുത്രൻ] 6.വ്യാസൻ [പരാശര പുത്രൻ] 7.ഋശ്യശൃംഗൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

എട്ടാം മന്വന്തരത്തിലെ മനു [സാവര്‍ണി]

📍ഒൻപതാം മന്വന്തരത്തിലെ സപ്തർഷികൾ

1.സവനൻ 2. ദ്യുതിമാൻ 3.ഭവ്യൻ 4.വസു 5.മേധാതിഥി, 6. ജ്യോതിഷ്മാൻ, 7.സത്യൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

ഒൻപതാം മന്വന്തരത്തിലെ മനു [ദക്ഷസാവര്‍ണി]

📍പത്താംമന്വന്തരത്തിലെ സപ്തർഷികൾ

1.ഹവിഷ്മാൻ 2.സുകൃതൻ 3.സത്യൻ 4.തപോമൂർത്തി 5.നാഭാഗൻ 6.അപ്രതിമൗജസ്സ് 7.സത്യകേതു [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

പത്താം മന്വന്തരത്തിലെ മനു [ബ്രഹ്മസാവര്‍ണി]

📍പതിനൊന്നാം മന്വന്തരത്തിലെ സപ്തർഷികൾ

1.വൃഷൻ 2.അഗ്നിതേജസ്സ് 3.വപുഷ്മാൻ 4.ഘൃണി 5. ആരുണി 6.ഹവിഷ്മാൻ 7.അനഘൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

പതിനൊന്നാം മന്വന്തരത്തിലെ മനു [ധർമ്മസാവര്‍ണി]

📍പന്ത്രണ്ടാം സപ്തർഷികൾ

1.തപസ്വി 2.സുതപസ്സ് 3. തപോമൂർത്തി 4.തപോരതി 5.തപോധൃതി 6.തപോദ്യുതി 7.തപോധനൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

പന്ത്രണ്ടാം മന്വന്തരത്തിലെ മനു [രദ്രസാവര്‍ണി]

📍പതിമൂന്നാം മന്വന്തരത്തിലെ സപ്തർഷികൾ

1.നിർമ്മോഹൻ 2.തത്വദർശി 3.നിഷ്പ്രകമ്പ്യൻ 4.നിരുത്സുകൻ 5.ധൃതിമാൻ 6.അവ്യയൻ 7.സുതപസ്സ് [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

പതിമൂന്നാം മന്വന്തരത്തിലെ മനു [ദൈവസാവര്‍ണി]  (രൗച്യദേവസാവര്‍ണി)

📍പതിനാലാം മന്വന്തരത്തിലെ സപ്തർഷികൾ

1.അഗ്നി 2.ബാഹു  3.ശുക്രൻ 4.മാഗധൻ 5.അഗ്നീധറൻ 6.യുക്തൻ 7.ജിതൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

പതിനാലാം മന്വന്തരത്തിലെ മനു [ഇന്ദ്രസാവര്‍ണി] (ഭൗമി)

       *ഹിന്ദു ജീവിതശൈലി* ✍

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ