അന്ത്യകാലത്തെ* *അനുഷ്ഠാനങ്ങള്‍🛕* 🪔
🪔🛕 * അന്ത്യകാലത്തെ * * അനുഷ്ഠാനങ്ങള്‍🛕 * 🪔 ജനിച്ചാല്‍ മരിക്കുമെന്ന കാര്യം ഉറപ്പാണെങ്കിലും അന്ത്യസമയത്ത് എന്ത് ചെയ്യണമെന്നറിയാതെ മരിച്ച ആളുടെ ഉറ്റവരും ഉടയവരും വിഷമിച്ചു നില്‍ക്കുന്ന കാഴ്ച സാധാരണ കണ്ടുവരാറുണ്ട്. അന്ത്യ വേളയില്‍ എന്ത് ചെയ്യണമെന്ന് ചുരുക്കത്തില്‍ വിവരിക്കാം. രോഗംബാധിച്ച് കിടക്കുന്ന ആളെ ഭാഗവതം വായിച്ചു കേള്‍പ്പിക്കുന്നത് വിശേഷമാകുന്നു. പ്രഥമസ്കന്ദത്തിലെ ഭീഷ്മസ്തുതി വളരെ പ്രധാനമാകുന്നു. കൂടാതെ വിഷ്ണുസഹസ്രനാമം, ഭഗവത്ഗീത, നാരായണീയം എന്നിവ ചൊല്ലുന്നതും " ഓം നമോ നാരായണായ " എന്ന അഷ്ടാക്ഷരമന്ത്രം ജപിക്കുന്നതും നല്ലതാണ്. അത്യാസന്നനിലയിലാണെങ്കില്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ മഹാമൃത്യുജ്ജയഹോമം നടത്തുകയും വിഷ്ണുക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവന്ന തീര്‍ത്ഥജലമോ തുളസീതീര്‍ത്ഥമോ ഗംഗാജലമോ നല്‍കേണ്ടതാണ്. ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കലാണ് വേണ്ടപ്പെട്ടവരുടെ ചുമതലയാണ്. എല്ലാവരും തിരക്കുപിടിച്ചവരാണ്. ആര്‍ക്കും ഒന്നിനും സമയമില്ല. അതില്‍ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാലത്തിന്റെ ആ മാറ്റം ഉള്‍കൊള്ളാന്‍ എല്ലാവരും ശ്രമിക്കണം. പല കുടുംബങ്ങളിലും മാതാപിതാക്കളെ സംരക്ഷിക്കേണ്...