വിദ്യാരംഭം

🖍️🖍️🖍️വിദ്യാരംഭം എങ്ങനെ ആയിരിക്കണം?🖍️🖍️🖍️

 📯📯📯കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...📯📯📯

നവരാത്രിയുടെ ഏറ്റവും പ്രധാനദിനങ്ങളിലാണ് നാമിപ്പോൾ.  ഇനി വിദ്യാരംഭം എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ചുള്ള ചിലത് സൂചിപ്പിക്കാൻ  പുനർജ്ജനിയിലൂടെ ശ്രമിക്കുകയാണ്. 

*വിദ്യാരംഭം കുറിക്കുക* എന്നുള്ളത് പവിത്രമായൊരു ചടങ്ങാണ്. അത് അനാദികാലമായി സനാതനസംസ്‌ക്കാരം നമുക്ക് പകർന്നു നൽകിയിട്ടുള്ള ആദ്ധ്യാത്മിക പ്രാധാന്യമുള്ള ഒന്നാണ്.  പത്ര മാധ്യമ സ്ഥാപനങ്ങൾക്ക്  കച്ചവടവത്ക്കരിക്കാനുള്ള ഒരു ചടങ്ങല്ല വിദ്യാരംഭം. തന്റെ കുട്ടി പ്രശസ്തനായ വ്യക്തിയെകൊണ്ടാണ് ആദ്യാക്ഷരം കുറിച്ചതെന്നു മേനിപറയുന്ന അച്ഛനമ്മമാരെ ഹൈന്ദവ സമൂഹത്തിൽ ഇപ്പോൾ ധാരാളമായി കണ്ടു വരുന്നു. പ്രശസ്തിക്ക് വേണ്ടി ഇത്തരം എഴുത്തിനിരുത്തൽ കേന്ദ്രങ്ങളെ ദയവായി ആരും പിന്തുടരരുത്. *വിദ്യാരംഭം തുടങ്ങിവെച്ചതും  നല്കിയിട്ടുള്ളതും നമ്മുടെ ഋഷിവര്യന്മാരും ആചാര്യന്മാരുമാണെന്നും അല്ലാതെ പാശ്ചാത്യ സംസ്ക്കാരത്തിന്റെ വക്താക്കളായ പത്രമാധ്യമ സ്ഥാപനങ്ങൾ അല്ല എന്നും തിരിച്ചറിയുക.* 

*എഴുത്തിന് ഇരുത്തേണ്ട പ്രായം*

*നമ്മെ സംബന്ധിച്ചിടത്തോളം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാലഘട്ടം എന്ന് പറയുന്നത് ഒരു വ്യാഴ വട്ടക്കാലം ആണ്. അതായത് 12 വർഷം.*  അതിന്റെ നാലിൽ  ഒന്ന് പ്രായം ആയാൽ  കുഞ്ഞുങ്ങൾക്ക്  വിദ്യാരംഭം കുറിക്കണമെന്നാണ് ആചാര്യമതം. അതായത്  അതായത് 3 വയസ്സ് എന്നർത്ഥം. സാധാരണ കുട്ടികൾക് മൂന്നാം വയസ്സു തികയുന്നതിനു മുൻപ് ആണ് അക്ഷരാഭ്യാസത്തിന്റെ തുടക്കമായി വിദ്യാരംഭം കുറിക്കൽ നടത്തുന്നത്. 
 നവരാത്രി വ്രതാനുഷ്‌ഠാനങ്ങൾക്കൊടുവിൽ വിജയദശമി ദിവസം പ്രത്യേക മുഹൂർത്തം നോക്കാതെ കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്താവുന്നതാണ്.സാധാരണ ദിവസങ്ങളിൽ  മുഹൂർത്തം നോക്കി വിദ്യാരംഭം ചടങ്ങ് നടത്താവുന്നതാണ്. 

*ആരിൽ നിന്നാണ് വിദ്യാരംഭം കുറിക്കേണ്ടത്?*

*ജീവിതത്തിലെ ഏറ്റവും പുണ്യവും ദൈവികവുമായ ചടങ്ങാണ് ആദ്യാക്ഷരം കുറിക്കുക എന്നത്. ഇത് ചെയ്യുന്ന വ്യക്തി അയാളിലെ നന്മയും അറിവും സംസ്ക്കാരവും വാസനകളും കുഞ്ഞിലേക്ക് പകർന്ന് കൊടുക്കുന്നു എന്നാണ് വിദ്യാരംഭത്തെ കുറിച്ച് സനാതന സംസ്ക്കാരത്തിലൂടെ നാം മനസ്സിലാക്കിയിട്ടുള്ളത്.* നമ്മുടെ ഋഷീശ്വരന്മാർ നമ്മുക്ക് നൽകിയിട്ടുള്ള സന്ദേശവും അത് തന്നെയാണ്.
കടപ്പാട്....

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ