ശവസംസ്ക്കാരം

*ശവസംസ്ക്കാരം*

*ഹിന്ദു ആചാര പ്രകാരം   ഒരാൾ മരിച്ചാൽ ശവശരീരം കത്തിച്ച് ഭസ്മമാക്കുകയാണ്*
*ചെയ്യുന്നത്.*

*കാരണം,  ഹിന്ദു ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് മനുഷ്യശരീരം*.

*മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്.*

 *അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ* *കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നത്.*

*മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ* *മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത്* *അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു.* 
  
*കാരണം വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 15, 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാവും.*

*ശവശരീരം കത്തിച്ച സ്ഥലം ഉഴുത് മറിച്ച് നവധാന്യങ്ങൾ വിതറി പഴയ രീതിയിൽ കൃഷിസ്ഥലമാക്കുന്നു.*

*ഭൂമിയിൽ ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയുന്നു..*

*പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗം വന്ന് മരിച്ച ആളെ വരെ മാവ് പച്ചയ്ക്ക് കീറിമുറിച്ച് കത്തിച്ചാണ് ദഹിപ്പിക്കുന്നത്.*

*ഇവിടെ ശവശരീരം* *ദഹിപ്പിക്കുന്നതിന്  പ്ലാവല്ല മാവാണ് വിറക്. കാരണം മാവ് കറയോടെ കത്തിയാൽ അത്യുഗ്രൻ അണുനാശക വസ്തുവാണ്.*

*അത് നിസ്സാരമായ ഒരു കാര്യമല്ല.  വളരെ ശാസ്ത്രീയമായ രീതിയാണ്*. 

*ഒരിക്കലും ഭൂമി മലിനമാവുന്ന രീതിയിൽ ശവശരീരം കുഴിച്ചിടരുത്. വെള്ളം മലിനമാക്കപ്പെടും. രോഗങ്ങൾ പകർച്ചവ്യാധികൾ ഇവയെല്ലാം  പെരുകും.*

 *കഴിയുമെങ്കിൽ മരണം നടന്ന് മാക്സിമം 5 മണിക്കൂറിനുള്ളിൽ ശവം കത്തിച്ച് ഭസ്മമാക്കുക. ശവത്തെ കെട്ടി പിടിച്ച് കിടക്കരുത്....* 

*ശവം എടുക്കുന്നവർ ആദ്യം കുളിക്കണം.എടുത്ത് കിടത്തി കുളിപ്പിച്ച ശേഷം പോയി കുളിക്കണം*.

*കുളിച്ച് വന്ന് കർമ്മം ചെയ്ത് ചിതയ്ക്ക് തീ കൊളുത്തിയ ശേഷം പോയി വീണ്ടും കുളിക്കണം.*

*ഇത് മത നിയമമല്ല . ഭൂമിയോടും,*  *ജീവിച്ചിരിക്കുന്നവരോടുമുള്ള ധർമ്മമാണ്.*

*നമ്മുടെ കുട്ടികൾക്ക് ഈ ആചാരങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കണം.* 

*ഇന്ന് പണ്ടത്തെ ചടങ്ങുകൾ അപൂർവ്വം ചിലരേ   കൃത്യമായി ചെയ്യാറുളളു...*

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ