പരദേവത അച്ഛൻ വഴിയോ 'അമ്മ വഴിയോ

*✿ 
        *"പരദേവത അച്ഛൻ വഴിയോ 'അമ്മ വഴിയോ"*

ഇനി മാതൃവഴിയാണോ പിതൃവഴിയാണോ പരദേവതയെ ആരാധിക്കേണ്ടത് എന്ന് നോക്കാം. ഇവിടെ മാതാവു വഴി പിതാവു വഴി എന്നതിന് പ്രസക്തിയില്ല. കാരണം പൂർവ്വികാചാര്യന്മാർ ധർമ്മദേവത അഥവാ പരദേവതയെ പൂജിക്കണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. മാതൃവഴിയാണോ പിതൃവഴിയാണോ എന്ന് പ്രത്യേകം എവിടെയും പറയാത്തതിനാൽ ഇത് 2 വഴിയുമുള്ള ആരാധനക്ക് പ്രസക്തിയുണ്ടെന്ന് പറയാൻ കഴിയും.
പരദേവതയാരെന്ന് കണ്ടെത്തുവാൻ ഉത്തമനായ ഒരു ജ്യോതിഷിക്ക് കഴിയും -(ഇന്ന് നിലവിൽ വേറെ മാർഗം ഇല്ലാത്തതിനാൽ ) 
പ്രശ്നത്തിൽ 4,9ഭാവങ്ങൾ കൊണ്ടാണിത് ചിന്തിക്കുന്നത്.നാലാം ഭാവാധിപൻ,4ൽ നിൽക്കുന്ന ഗ്രഹം, നാലാം ഭാവത്തെ ദൃഷ്ടി ചെയ്യുന്ന ഗ്രഹം ഇവർക്ക് പറഞ്ഞിട്ടുള്ള മൂർത്തികളായിരിക്കും ധർമ്മ ദേവത അഥവാ പരദേവതകൾ .ഇത് കം നോക്കുക.

'അർക്ക: ശംഭുരുദാഹൃതോഖില ഗൃഹേ
ഷ്വർക്കോ യദി ദ്വന്ദഭേ
ദ്രേക്കാണേ പ്രഥമേ ഗുഹോത്രകഥിതോ
വിഘ്നേശ്വരോ മദ്ധ്യമേ
ദുർഗ്ഗാ ശീതകരോബലി സ വിബല:
കാളീ സ ഏവാബലശ്ചാമുണ്ഡി
പ്രമുഖാസ്തമോഗുണജുഷോ
ഭൗമാലയസ്ഥോ യദി.'

അർത്ഥം -
എല്ലാ രാശികളിലും നിൽക്കുന്ന അർക്കൻ അഥവാ സൂര്യൻ ശിവനെ സൂചിപ്പിക്കുന്നു. സൂര്യൻ നിൽക്കുന്നത് ഉഭയരാശിയിൽ പ്രഥമ ദ്രേക്കാണത്തിലായാൽ ഗുഹനെയും ഉഭയരാശി മദ്ധ്യമദ്രേക്കാണത്തിലായാൽ ഗണപതിയെയും സൂചിപ്പിക്കുന്നു. ബലവാനായ ചന്ദ്രൻ ദുർഗ്ഗയെയും ,ബലഹീന
ചന്ദ്രൻ കാളിയെയും സൂചിപ്പിക്കുന്നു. ചന്ദ്രൻ ബലഹീനനായി ചൊവ്വയുടെ രാശിയിൽ നിന്നാൽ തമോഗുണ പ്രധാനരായ കാളി, രക് തേശ്വരീ, രക്തചാമുണ്ഡി എന്നിവരെ സൂചിപ്പിക്കുന്നു. പ്രശ്നത്തിൽ 4-ാം ഭാവമായോ9-ാം ഭാവമായോ ഈ വിധം ഗ്രഹങ്ങൾ ബന്ധപ്പെട്ട് വന്നാൽ അവയുടെ ബലാബലങ്ങളനുസരിച്ച് ഗ്രഹങ്ങൾ സൂചിപ്പിക്കുന്ന ദേവത പരദേവതയാകും. ഈ വിധം 9-ാം ഭാവം കൊണ്ടും ചിന്തിക്കാവുന്നതാണ്.
അതിന് പ്രമാണമെന്തെന്നാൽ,

" ധർമ്മം തപോനിഷ്ഠ പൂജാതീർത്ഥസ്നാനാദി ബന്ധവും
ഗുരുക്കന്മാർ ,പിതൃക്കന്മാർ,
കാരണപ്പെട്ട ദൂതരും
മന്ത്രവും നിയമം നിഷ്ഠാപൂജയും പൂജാ
പാത്രവും
ഭരദൈവാദികളും പിന്നെ വഴിയും പുഴയും തഥാ "
എന്നിങ്ങനെ 9-ാം ഭാവത്താൽ ചിന്തിക്കേണ്ട വിഷയങ്ങൾ പ്രശ്ന ഭാഷയെന്ന ഗ്രന്ഥത്തിൽ പറയുന്നു.ഇതിൽ ഭരദൈവാദികൾ എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ഇതിനാൽ 4,9ഭാവങ്ങളെക്കൊണ്ട് രണ്ടിനാലും പരദേവതയെ ചിന്തിക്കാമെന്ന് സിദ്ധിക്കുന്നു. അതിനാൽ നാലാം ഭാവത്തിനാൽ മാതൃ വഴിയും 9-ാം ഭാവത്തിനാൽ പിതൃവഴിയുമുള്ള പരദേവതമാരെ ചിന്തിക്കാവുന്നതാണ്‌. അതുകൊണ്ട് അമ്മ വഴിയും അച്ഛൻ വഴിയുമുള്ള പരദേവതകളെ പൂജിക്കേണ്ടതാണെന്ന് തെളിയുന്നു. അതിനാൽ 2 പേരുടെയും പരദേവതയേതെന്നറിയാമെങ്കിൽ അത് രണ്ടും ആരാധിക്കേണ്ടതാണ്.

 *┈ ═❁✿

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ