കുറച്ചു ഓണ ചോദൃങ്ങളും ഉത്തരങ്ങളും

കുറച്ചു ഓണ ചോദൃങ്ങളും  ഉത്തരങ്ങളും

1❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?
👉 അദിതി

2❓തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?
👉 മധുരൈ കാഞ്ചി

3❓അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്?
👉 മൂലം നാൾ

4❓ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് മഹാബലിയെ വാമനൻ തന്റെ പാദ സ്പർശത്താൽ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?
👉 എട്ടാം സ്കന്ധം

5❓ ആരുടെ പുത്രനാണു മഹാബലി?
👉 വിരോചനൻ

6❓മഹാബലി എത് യാഗം ചെയ്യവേയാണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടത്?
👉 'വിശ്വജിത്ത്‌' എന്ന യാഗം

7❓എത് നാൾ മുതലാണ് ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളത്?
👉 ചോതിനാൾ മുതൽ

8❓എത് നാളിൽ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്?
👉 ഉത്രാടനാളിൽ

9❓തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?
👉 തൃക്കാക്കരയപ്പന് (വാമനമൂർത്തിയ്ക്ക്)

10❓എന്താണ്‌ ഇരുപത്തിയെട്ടാം ഓണം?
👉 ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28-)മത്തെ ദിവസമാണ്‌ ഇത്.കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. അവിടെ ഇതൊരു വലിയ ആഘോഷമാണ്.

11❓മഹാബലി എന്ന വാക്കിനർത്ഥം?
👉 'വലിയ ത്യാഗം' ചെയ്‌തവൻ.

12❓വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?
👉 ത്രേതായുഗത്തിലാണ്

13❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?
👉 കശ്യപൻ

14❓മഹാബലിയുടെ യഥാർത്ഥ പേര്?
👉 ഇന്ദ്രസേനന്‍

15❓മഹാബലിയുടെ പത്നിയുടെ പേര്?
👉 വിന്ധ്യാവലി

16❓മഹാബലിയുടെ പുത്രന്റെ പേര്?
👉 ബാണാസുരന്‍.

17❓മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?
👉 ഭൃഗുകച്ഛം എന്ന സ്ഥലത്ത്

18❓ ആരാണ് അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ?
👉 അസുരഗുരു ശുക്രാചാര്യൻ

19❓ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?
👉 അഞ്ചാമത്തെ

🙏🏼

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ