ഹിന്ദു തത്വചിന്ത സാർവ്വലൗകികവും, സർവ്വ സ്പർശിയുമാണ് അതുകൊണ്ടുതന്നെ എല്ലാ ആരാധനാരീതിയേയും അംഗീകരിക്കാനും കഴിയുന്നു. ഈ ചിന്ത സെമിറ്റിക് മതങ്ങൾക്ക ന്യമുമാണ്.അതാണ് ഇന്ന് ലോകം നേരിടുന്ന വെല്ലുവിളിയും.
* ക്ഷേത്ര വാദ്യങ്ങൾ *.. ========================= കേരളത്തിലെ ക്ഷേത്രങ്ങളിലൂടെ വളർച്ച പ്രാപിച്ച ഒരു കലയാണ് വാദ്യകല. നമ്മുടെ ക്ഷേത്രങ്ങളിൽ നിത്യവും ഉള്ള ആചാര അനുഷ്ടാനങ്ങൾക്ക് വിവിധ വാദ്യങ്ങൾ ഉപയോഗിക്കുന്നു. വാദ്യം എന്നതിന് വാദ്യകലാരൂപം എന്നും വാദ്യോപകരണം എന്നും അർത്ഥമുണ്ട് . സുഷിരം, ഘനം, അവനദ്ധം, തന്ത്രി ഇങ്ങിനെ നാലു തരത്തിൽ സംഗീത-നാട്യശാസ്ത്ര പ്രകാരം വാദ്യങ്ങളെ വിഭജിച്ചിരിക്കുന്നു. ഈ നാലു വിഭാഗത്തിൽ ഉൾപ്പെടുന്ന വാദ്യങ്ങളും ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നു. * 1. ശംഖ്: * പ്രകൃതി നിർമ്മിത വാദ്യം “പ്രകൃതി നിർമ്മിച്ചൊരേകവാദ്യത്തിൽ ശക്തിസ്വരൂപമാം ഇടംപിരിശംഖിനാൽ മാരാരുണർത്തുന്ന ഓംകാരനാദത്തിൽ പളളിയുണരുന്ന ക്ഷേത്രവും ഗ്രാമവും”. നമ്മുടെ ക്ഷേത്രങ്ങളിൽ ദൈനംദിന അടിയന്തിര ചടങ്ങുകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണമാണ് ശംഖ്. ക്ഷേത്ര അടിയന്തിര ജോലിയിൽ ഭഗവാനെ സേവിക്കുന്ന, മാരാർ കുലത്തിൽ ഉപയോഗിക്കുന്ന വാദ്യഗണങ്ങളിൽ ആദ്യ സ്ഥാനം ശംഖിന് ആണ്. ക്ഷേത്ര അടിയന്തിര വാദ്യ പ്രവർത്തികളിൽ ഒരു മാരാർ ആദ്യം അറിഞ്ഞിരിക്കേണ്ടതും, പ്രയോഗിച്ചു പഠിച്ചെടുക്കേണ്ടതും ഈ വാദ്യത്തിന്റെ പ്രയോഗമാണ്. ...
വാസ്തു പുരുഷൻ /വാസ്തു ശാസ്ത്രം ------- (വാസ്തുവിദ്യ) മത്സ്യപുരാണത്തിലെ ‘വാസ്തുഭൂതോദ്ഭവധ്യായ’ത്തിലാണ് വാസ്തു പുരുഷനെക്കുറിച്ചുള്ള വിവരണം ഉള്ളത്... "വസ്" എന്ന സംസ്കൃത പദത്തില്‍ നിന്നാണ് "വാസ്തു" എന്ന പദം ഉണ്ടായത്. വസിക്കുക, താമസിക്കുക എന്നൊക്കെയാണ് ഇതിനര്‍ത്ഥം. നാലാമത്തെ വേദമായ അഥര്‍വ്വ വേദത്തിന്റെ ഉപവേദമായ സ്ഥാപത്യ വേദത്തിലാണ് വാസ്തു വിദ്യയെ വിവരിക്കുന്നത്. ത്രേതായുഗത്തിൽ സർവ്വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഉപദ്രവകാരിയായ ഒരു ഭൂതമാണ് വാസ്തുപുരുഷൻ എന്നാണ് ഹൈന്ദവ വിശ്വാസം. ദേവാസുര യുദ്ധത്തില്‍ അസുരന്മാര് പരാജയപ്പെട്ടതറിഞ്ഞു കുപിതനായ ശുക്രാചാര്യര്‍ അന്ധകാരന് എന്നൊരു രാക്ഷസനെ ഹോമാഗ്നിയില്‍ നിന്നും സൃഷ്ടിച്ചു. ഇരുട്ടിനെ കൊട്ടാരമാക്കി വാണിരുന്ന അന്ധകാര രാക്ഷസന് പ്രപഞ്ചത്തെ മുഴുവന്‍ ഇരുട്ടിനാല്‍ ആവൃതമാക്കാന്‍ ആഗ്രഹിച്ചു. ജീവജാലങ്ങള്‍ മഹാദേവനായ ശിവനെ അഭയം പ്രാപിച്ചു. ശിവനും അന്ധകാരനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ, ശിവന്റെ ശരീരത്തിൽ നിന്നും ഉതിർന്നു വീണ ഒരു വിയർപ്പു തുള്ളിയിൽ നിന്നുമാണ് വാസ്തു പുരുഷന്റെ ജനനം. ഇങ്ങനെ ജനിച്ച ഭൂതത്തിന്റെ പരാക്രമങ്ങൾ സഹിക്ക...
Comments
Post a Comment