സ്വസ്തിക

#ഓം #സ്വസ്തിക #ചിഹ്നം വീടിന്റെ പ്രധാന വാതിലിന്റെ മുന്നിൽ....ഇത് അറിയാമോ ? ? ? 

#സ്വസ്തിക #ചിഹ്നം അഭിവൃദ്ധിയുടെ അടയാളമാണെന്നാണ് വിശ്വാസം. ഓം, സ്വസ്തിക, ചിഹ്നങ്ങള്‍ വീടിന്റെ പ്രവേശന കവാടത്തില്‍ തൂക്കുകയോ, പതിക്കുകയോ ചെയ്യുന്നത് അകത്തേയ്ക്കുള്ള ദുഷ്ട ശക്തികളുടെ പ്രവേശനത്തെ തടയുമെന്നാണ് വാസ്തു ശാസ്ത്ര പ്രകാരമുള്ള വിശ്വാസം.

🕉️സ്വസ്തിക ചിഹ്നം ജ്യോതിഷ പ്രകാരം സപ്ത നക്ഷത്രങ്ങളുടെ കൂട്ടായ്മയാണ്. ഈ  ചിഹ്നത്തിന്‍റെ കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് കാലുകള്‍ നക്ഷത്രങ്ങളുടെ ഉദയസ്തമനങ്ങളെയും ഉത്തര ദക്ഷിണ ദിക്കിലുള്ള മറ്റ് രണ്ട് കാലുകള്‍ ശിവ പാർവതിമാരെയും പ്രതിനിധീകരിക്കുന്നു. കൂടാതെ സപ്ത നക്ഷത്രങ്ങളായ സപ്ത ഋഷികളുടെ അനുഗ്രഹ ഊര്‍ജ്ജത്തിന്‍റെ പ്രതീകമാണ് സ്വസ്തിക ചിഹ്നം.

വീട്ടിൽ അല്ലെങ്കിൽ ഓഫീസിൽ സ്വസ്തിക അടയാളം പതിക്കുന്നത് അനുകൂല  ഊര്‍ജ്ജത്തെ പ്രദാനം ചെയ്യും. സ്വസ്തിക എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ജീവിത പുരോഗതിയോട്  ചേര്‍ന്ന കാര്യങ്ങള്‍’ എന്നാണ് ...!

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ