പ്രദക്ഷിണ തത്വം

🌈🙏പ്രദക്ഷിണ തത്വം🙏🌈

🌈ക്ഷേത്ര ദർശനം നടത്തുന്ന സാധാരണക്കാരൻ ചെയ്യുന്ന ക്രിയകളിൽ ഒന്നാണല്ലോ പ്രദക്ഷിണം വെയ്ക്കുക എന്ന ചടങ്ങ് . ദേവനെ ഒരു കേന്ദ്രബിന്ദുവായി കണക്കാക്കി അതിനുചുററും ഘടികാരത്തിന്റെ സൂചികൾ കറങ്ങുന്ന ക്രമമനുസരിച്ച് വൃത്താകാരത്തിൽ ചുററുന്നതാണ്  #പ്രദക്ഷിണം . ദേവ പ്രീതികരമാണെന്നാണ് ഈ പ്രക്രിയയെപ്പററി പറയുന്നതു് . ശ്രീകോവിലിന്റെ ചുററും ഇന്ദ്രാദി ദിക്പാലന്മാരേയും മറ്റുചില ദേവന്മാരേയും പ്രതിഷ്ഠിച്ചവയായ ബലിക്കല്ലുകൾ കാണാം . ആ ബലിക്കല്ലുകൾ വരെയുള്ള സ്ഥലത്തെയാണ് അന്തഹാര അഥവാ അന്തർമ്മണ്ഡലം എന്നു വിളിക്കുന്നതു് . അതിനു പുറത്തുകൂടി വേണം പ്രദക്ഷിണം വെയ്ക്കുവാനെന്നാണ് വിധി . 
ഗർഭഗേഹേന തസ്യാക്തം ദീക്ഷിതസ്യൈ - ബാഹ്യകേ - പ്രദക്ഷിണം നൃണാം നോക്തമ്മന്തർമ്മണ്ഡലതസ്സദാ അന്തസ്സാരകൃതം പ്രോക്തം ഫലമേകം പ്രദക്ഷിണം . ത്രിഗുണം മദ്ധ്യഹാരേതു മര്യാദായാം ചതുർഗുണം മഹാമര്യാദകം ചൈവകൃതം പഞ്ചഗുണം ഭവേത് ക്ഷേത്രാവധി വൃതം ബാഹ്യേഭാവച്ഛേതഗുണം നൃണാം 
എന്ന് അജിതാഗമം പറയുന്നുണ്ട് .
ഭക്തൻ ( അതായതു് ദീക്ഷിതൻ ) ഗർഭഗൃഹത്തേയല്ല പ്ര ദക്ഷിണം വയ്ക്കേണ്ടതു് . ലോകപാലപ്രതിഷ്ഠ ചെയ്ത അന്തർമ്മണ്ഡലത്തേയാണ് . അങ്ങനെ ചെയ്താൽ പ്രദക്ഷിണത്തിന്റെ മൂന്നു മടങ്ങ് ഫലം കിട്ടുന്നതാണ് നാലമ്പലത്തിനെ വലത്തുവച്ചാൽ . അതായത് പുറത്തെ ബലിക്കല്ലുകളുടേയും പുറത്തുകൂടി ക്ഷേത്രത്തിൻറ മതിൽ കെട്ടിന്റെ പുറമെകൂടി പ്രദക്ഷിണം വച്ചാൽ ആദ്യത്തേതിന്റെ നാലിരട്ടിഫലം കിട്ടുന്നതാണ് . മഹാമര്യാദ , അഥവാ വലിയ മതിൽക്കെട്ടിന്റെ പുറത്തുകൂടി , കേരളത്തിൽ പറഞ്ഞാൽ ക്ഷേത്ര മൈതാനത്തെ മുഴുവനായി പ്രദക്ഷിണം ചെയ്താൽ അഞ്ചിരട്ടി ഫലവും ആ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാടിനെ പ്രദക്ഷിണം വച്ചാൽ ആറിരട്ടി ഫലവും ലഭിക്കു മെന്നൊക്കെയാണ് ഇതിനർത്ഥം . അന്തർമണ്ഡലമെന്നത് ദേവന്റെ മുഖത്തയും , സൂക്ഷ്മമായ മാനസിക ശരീരത്തെയും നാലമ്പലവും , മതിൽക്കെട്ടം അരവരെയൊക്കെ വിഭാഗങ്ങൾ ഉൾപ്പെട്ടതുമായ ദേവെന്റെ സ്ഥൂല  സൂക്ഷ്മാദി ദേഹ ശരീരത്തേയും സൂചിപ്പിക്കുന്നു എന്നോർത്താൽ ഈ പറഞ്ഞതിൻറെ പൊ രുൾ മനസ്സിലാകും . 
*പ്രദക്ഷിണപദത്തിൻ വ്യുൽപ്പത്തി*
പ്രദക്ഷിണപദ വ്യുല്പത്തിയെക്കുറിച്ച് അംശുമതി ആഗമം ഇങ്ങനെ പറയുന്നു ; 
പ്രഛിന്നത്തി ഭയം സർവ്വേ ദകാരോമോക്ഷ സിദ്ധിദഃക്ഷികാരോത്ക്ഷീയതേ രോഗോണകാരം ശ്രീപ്രദായകം പ്രദക്ഷിണാർണ്ണ സംയോഗാത് പ്രദക്ഷിണമിതിസ്മൃതംസർവ്വ ഭയങ്ങളെയും നശിപ്പിക്കുന്നത് എന്നത്ഥം വരുന്ന “ പ്ര ' എന്ന അക്ഷരവും മോക്ഷദായകമായ ' കാരവുംരോഗനാശകമായ “ ക്ഷി "കാരവുംഐശ്വര്യപ്രദമായ ' ണ ' കാരവും കൂടി ന്നതാണ് പ്രദക്ഷിണമെന്നത്രെ ഈ ശ്ലോകങ്ങൾ പറയുന്നതു് . 
*എങ്ങനെയാണ് പ്രദക്ഷിണം വെക്കേണ്ടത്* 
പദാത് പദാനുരംഗ ഛേത് കരൗചല വിവർജിതൌ സ്തുതിർവാചിഹൃദി ധ്യാനം ചതുരംഗം പ്രദക്ഷിണം .എന്നും അതേ ആഗമം തുടരുകയാണ് . ഇളകാതെ രണ്ടു ഭാഗങ്ങളിലും കൈകൾ വച്ചുകൊണ്ടും വാക്കുകൊണ്ടും അതാതു ദേവന്റെ സ്തോത്രങ്ങൾ ഉച്ചരിച്ചുകൊണ്ടും ഹൃദയത്തിൽ ദേവന്റെ രൂപം ധ്യാനിച്ചുകൊണ്ടും ഒരു പാദത്തിൽ നിന്നും മെല്ലെമെല്ലെ മറെറാരു പാദമൂന്നിക്കൊണ്ടു ചെയ്യുന്നതാണ് പ്രദക്ഷിണമെന്നാണ് ഈ ശ്ലോകത്തിനർത്ഥം . പ്രദക്ഷിണത്തിനിങ്ങനെ നാലംഗ ങ്ങൾ ഉണ്ടെന്നും താല്പര്യം . എങ്ങനെയാണ് പ്രദക്ഷിണസമയത്തു നടക്കേണ്ടത്എന്നതിന്റെസുവ്യക്തമായചിത്രംകൂടിഅംശുമതീആഗമത്തിൽതുടന്നുകാണുന്നുണ്ടു് . ആസന്ന പ്രസവാ നാരീ തെലപൂർണ്ണം യഥാഘടം വഹന്തീശനകൈര്യാതിതഥാകാര്യാൽ പ്രദക്ഷിണം .പ്രസവംഅടുത്തവളായഒരുസ്ത്രീതലയിൽഎണ്ണനിറഞ്ഞഒരുകുടത്തെയുംവഹിച്ചുകൊണ്ടുനടക്കുന്നുഎന്നുവിചാരിക്കുക .അത്രയും പതുക്കെ മാത്രമേപ്രദക്ഷിണംചെയ്യാവൂ .ധൃതിയായിഓട്ടപ്രദക്ഷിണംചെയ്യുന്നതുംഅനാശാസ്യമാണെന്നാണ് ഇവിടെ വിവക്ഷ . പ്രദക്ഷിണം ആരാധനയുടെ ഒരു ഭാഗമാണ്.

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ