ഗോമാതാ

ആർക്കാണ് വിവരം ? അമ്മയുടെ മുലപ്പാലിൽ നിന്ന് ചുണ്ട് മാറ്റി പശുപാൽ കുടിച്ചിട്ട് രാഷ്ട്രീയ വിരോധത്തിൽ  ഗോവധം നിരോധിച്ചതിന് പരസ്യമായി പശുവിനെ  അറുത്ത് ബീഫ് ഫെസ്റ്റ് നടത്തിയവർക്കോ അതോ,,, മാംസഭുക്കായ ആ ഹിംസ്ര ജീവിക്കോ,,, കഥ എന്തായാലും ഫോട്ടോ ചിന്തനീയം*..

*ഒരു ഗ്രാമത്തിലെ ഒരു പശുവിനെ  അടുത്ത ഗ്രാമവാസി വിലയ്ക്ക് വാങ്ങി തന്റെ ഗ്രാമത്തിലേയ്ക്ക് കൊണ്ടുപേയി.   രണ്ടു മൂന്നു ദിവസം കുഴപ്പം ഒന്നും ഇല്ലായിരുന്നു.*

   *മൂന്നാല് ദിവസങ്ങൾക്ക്  ശേഷം, ഈ പശുവിനെ കെട്ടിയിട്ടിരിക്കുന്ന  ഭാഗത്തു നിന്നും നായ്ക്കളുടെ നിർത്താതേയുള്ള കുര.     പശുവിനെ മോഷ്ടിക്കാൻ  കള്ളന്മാർ  വന്നതാണോ  എന്ന് ഉടമയ്ക്ക് സംശയം.    പുറത്തിറങ്ങി  നോക്കിയിട്ടും  ആരേയും കാണാൻ  കഴിഞ്ഞില്ലാ,,,*

*എല്ലാ ദിവസവും  നായുടേ കുര കേട്ട സഹികെട്ട വീട്ടുടമ Cc ക്യാമറ സ്ഥാപിച്ചു.*

*പിറ്റേ ദിവസം  ക്യാമറയിലേ കാഴ്ച്ച കണ്ട്  വീട്ടുടമയും പരിസര വാസികളും  ഭയന്നു വിറച്ചു  പിന്നെ  ഒരു സമാധാനമായത് പശുവിനെ ഒന്നും ചെയ്തില്ലല്ലോ എന്ന്...*

*ആ ഫോട്ടോ കണ്ട പലർക്കും   അതൊരു അത്ഭുതമായ് തോന്നി.   എന്തായാലും പശുവിന്റെ പഴയ ഉടമയുടെ അടുത്ത് ചെന്ന് ആ ഫോട്ടോ കാണിച്ചു. വളരേ വിചിത്രമായ കഥയാണ് അദ്ദേഹം അവരോട് പറഞ്ഞത്..*

*കുറേ വർഷങ്ങൾക്ക്  മുന്പ്  ഗ്രാമത്തിൽ ഒരു പള്ളിപുലി ഇറങ്ങി . പലരേയും ആ പുലി കൊന്നു. ഗ്രാമവാസികൾ  ആ പുലിയെ കൊല്ലാനുള്ള  കെണി ഒരുക്കി. ഒരു ദിവസം പുലി കെണിയിൽ പെട്ടു  ഗ്രാമവാസികൽ  എല്ലാവരും ചേർന്ന് പലിയേ തല്ലി കൊന്നു*.

*അതൊരു ഗർഭിണിയായ പുലിയായിരുന്നു.  മരണ വെപ്രാളത്തിൽ  ആ  പുലി പ്രസവിച്ചു   തള്ള പുലി ചാവുകയും ചെയ്തു .*

*കുഞ്ഞു പുലിയേ  സംരക്ഷിക്കാനുള്ള ചുമതല ഗ്രാമ വാസികളുടേ കൈകളിലുമായ്,,,*

   *കുഞ്ഞു പുലിക്കുള്ള പാല് ഈ പശുവിൽ നിന്നായിരുന്നു കൊടുത്തിരുന്നത്. ദിവസങ്ങൾ  കഴിഞ്ഞപ്പോ കുഞ്ഞു പുലി പശുവിന്റെ പാല്  നേരിട്ട് കുടിക്കാൻ  തുടങ്ങി .  ആ കുഞ്ഞു പുലി കുറച്ചു വളരും വരേ ഇത് തുടർന്നു ,,*

*കുഞ്ഞു പുലി കുറച്ചു വലുതായപ്പോ ഗ്രാമവാസികൽ  പുലിയേ കാട്ടിൽ  കൊണ്ട് പോയ് വിട്ടു*.

*എന്നാലും എല്ലാ രാത്രിയും ആ പുലി പശുവിനെ തേടിയെത്തും.  പുലർച്ചെ കാട്ടിലേയ്ക്ക് പോകും. അതായിരുന്നു പതിവ്*.

*ഗ്രാമം മാറിയിട്ടും  ആ പതിവ് തെറ്റിക്കാതെ പോറ്റമ്മയെ തേടിയെത്തി എന്നറിഞ്ഞപ്പോൾ   ആശ്ചര്യം വിട്ടു മാറാതെ പശുവിന്റെ പഴയ  ഉടമയും ഗ്രാമവാസികളും,,,*

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ