ദശപുഷ്പങ്ങൾ

🔱🔥ദശപുഷ്പങ്ങൾ ഭൂമി ദേവിയുടെ വരദാനം🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ദശപുഷ്പങ്ങൾ ഏതെല്ലാം ?
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1.ചെറൂള, 2.ഉഴിഞ്ഞ, 3.മുക്കുറ്റി, 4.മുയൽച്ചെവിയൻ, 5.നിലപ്പന, 6.പൂവ്വാംകുറുന്നൽ, 7.കയ്യോനി, 8.കറുക, 9.വിഷ്ണുക്രാന്തി, 10.തിരുതാളി

ദശപുഷ്പങ്ങൾ ഏതെല്ലാം ദേവീ ദേവന് മാരുടെ പ്രതീകങ്ങളായാണ് അറിയപ്പെടുന്നത് എന്ന് അറിയാമോ ?
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1 കറുക - സൂര്യന്
2 വിഷ്ണുക്രാന്തി - മഹാവിഷ്ണു
3. മുക്കുറ്റി - പാർവതി
4. പൂവാം കുരുന്നില - ബ്രഹ്മാവ്
5. നിലപ്പന - ശിവന്
6. കയ്യൂന്നി - ലക്ഷ്മി
7. ഉഴിഞ്ഞ - ഭൂമീദേവി
8. മുയല് ചെവിയന് - കാമദേവന്
9. ചെറൂള - യമരാജന്
10. തിരുതാളി - ശ്രീക്രിഷ്ണന്

തിരുവാതിര വ്രതം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തിരുവാതിര വ്രതം നോക്കുന്ന സ്ത്രീകള് ദശപുഷ്പങ്ങള് ചൂടിയാലെ പൂര്ണ്ണവ്രതം കിട്ടൂ എന്നാണ് പഴമൊഴി .

കറുക - വ്യാധികള് മാറും
വിഷ്ണുക്രാന്തി - വിഷ്ണു പദത്തിലെത്തും
മുക്കുറ്റി - ഭർത്തു സൌഖ്യം
പൂവാം കുരുന്നില - ദാരിദ്ര്യദുഖമകലും
നിലപ്പന - പാപങ്ങള് കഴുകികളയും
കയ്യൂന്നി - സൌന്ദര്യത്തിനുത്തമം
ഉഴിഞ്ഞ - ബുദ്ധിമതിയായി തീരും
മുയല് ചെവിയന് -  അഭീഷ്ടസിദ്ധി
ചെറൂള - ദീർഘായുസ്സ്
തിരുതാളി - നെടുമാംഗല്യ സിദ്ധി

ആയുർവേദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ആയുർവേദ കൂട്ടുകളിലും ഒറ്റമൂലികളായും നാട്ടു വൈദ്യത്തിന്റെ ഭാഗമായും ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളാണ് ദശപുഷ്പങ്ങള്. ചെറൂള, ഉഴിഞ്ഞ, മുക്കുറ്റി, മുയൽച്ചെവിയൻ, നിലപ്പന, പൂവ്വാംകുറുന്നൽ, കയ്യോനി, കറുക, വിഷ്ണുക്രാന്തി, തിരുതാളി എന്നിവയൊക്കെയാണ് ദശപുഷ്പങ്ങള് എന്ന് പറയുന്നത്. വീടുകളിൽ പഴയ തലമുറക്കാർ ദശപുഷ്പം നട്ടുവളർത്തിയിരുന്നു. പ്രത്യേക പരിചരണം വേണ്ടാത്തവയാണ് ഇവയെല്ലാം. എന്നാല് ഇന്ന് ഇവയില് പലതും ഇന്ന് നമ്മുടെ തൊടികളില് നിന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. നഗരവത്കരണം വ്യാപകമാകുന്നതും ഭൂമി വിഷമയമാകുന്നതിന്റെയും പരിണിത ഫലമാണിത്.

കർക്കിടക മാസo, സുഖ ചികൽസാ മാസമാണ് , കർക്കിടക മരുന്നു കഞ്ഞിയുടെ കാലവും അന്നാണ് വരുന്നത്, അന്നാണ് പൌരാണിക ക്ഷേത്രങ്ങളിലും പുരാതന ഭവനങ്ങളിലും ദശപുഷ്പം കൊണ്ട് പൂജ നടത്തുന്നത്. ഇന്ന് പലര്ക്കും ഈ സസ്യങ്ങളുടെ അമൂല്യമായ ഔഷധ വീര്യം അറിയില്ല , അറിയാൻ സാധിക്കുന്നില്ല. മുടി വളർച്ചക്ക് എണ്ണ കാച്ചാൻ വെറുതെ വീട്ടുവളപ്പിൽ ചിലർ നട്ടുവളര്ത്തുന്നതല്ലാതെ ഇതിനെക്കുറിച്ച് കൂടുതല് കാര്യങ്ങള് ഇന്ന് പലര്ക്കും അറിയില്ല. അതിനാല് അവയേക്കുറിച്ചുള്ള് ലഘുവിവരണമാണ് താഴെ.

നീര് വരുന്നതു തടയാനും മൂത്രസംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കാന് സാധിക്കുന്ന ഔഷധമാണ് ചെറൂള. 

താരൻ പോകാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനും ഉഴിഞ്ഞ ഉപയോഗിക്കുന്നത് നല്ലതാണ്. 

രക്തസ്രാവത്തിനെ പിടിച്ചുകെട്ടാനും അജീര്ണം ഇല്ലാതാക്കാനും മുക്കൂറ്റിയെ കവിഞ്ഞൊരു ഔഷധമില്ല. 

വിരശല്യം, അലര്ജി, ടോൺസിലൈറ്റിസ് എന്നിവയ്ക്ക് കണ്കണ്ട ഔഷധമാണ് മുയൽച്ചെവിയൻ.

തോണ്ടവേദന, ഉദര രോഗങ്ങള് എന്നിവയ്ക്ക് പൂവ്വാംകുറുന്നൽ ഉത്തമമാണ്. നിലപ്പനയും ഉദര രോഗങ്ങള്ക്ക് നന്ന്. കൂടാതെ നാഡിഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളും നിലപ്പനയില് അടങ്ങിയിരിക്കുന്നു. ധാതുസമ്പുഷ്ടമായ കറുക പനിക്കും ത്വക് രോഗങ്ങള്ക്കും ഉപയോഗിക്കാം. 

ഗര്ഭാശയ രോഗങ്ങള്ക്കും വിഷ തീണ്ടുന്നതിനും തിരുതാളി ഉത്തമമായ പ്രതിരോധം നല്കും. 

അകാലനര, മുടികൊഴിച്ചൽ, കരൾ സംബന്ധമായ അസുഖങ്ങൾ ഉള്ളവര്ക്ക് കയ്യോനി ഉപയോഗിക്കാം.

ബുദ്ധിവികാസത്തിന് ബ്രഹ്മി പോലെ തന്നെ ഉപയോഗിക്കുന്നതാണ് വിഷ്ണു ക്രാന്തി. കൂടതെ അകാലനരയ്ക്ക് പ്രതിവിധിയായും ഉപയോഗിക്കുന്നു.

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ