സംന്യാസം

*സംന്യാസം*

ഭാരതത്തെ ആർഷഭാരതം എന്നാണ് നാം പറയാറ് . ഭാരതത്തിലെ മുഴുവൻ ജനങ്ങളും , ഋഷികളും സന്യാസി മാരും ആയിരുന്നു . ജീവിതത്തിന്റെ അവസാനകാലം മുഴു വൻ ഈശ്വര സേവക്കായി ചെലവഴിക്കുക .പുരാണങ്ങൾ വായിക്കുകയും അത് സമൂഹ നന്മയ്ക്ക് ഉപയോഗിക്കുകയും ചെയ്യുക . ഇതായിരുന്നു പ്രാചീന ഭാരതത്തിലെ ജീവിത ശൈലി

സന്യാസി ആകുവാൻ നിശ്ചയിച്ച തീയ്യതിക്ക് മൂന്നുദിവസം മുൻപേ വ്രതം അനുഷ്ഠിച്ചു തുടങ്ങണം . സന്യാസ സംസ്കാരം ആരംഭിക്കുന്ന ദിവസം പുലർച്ച തന്നെ സന്യാസം സ്വീകരിക്കുന്നയാൾ എഴുന്നേറ്റു സന്യാസ കർമങ്ങൾക്ക് തുടക്കമിടണം . സന്യാസം സ്വീകരിക്കുമ്പോൾ അഞ്ചു തലമുടി ഒഴികെ ബാക്കിയെല്ലാം വടിച്ചുകളയണമെന്ന് നിർബന്ധമുണ്ട് .

 വളരെ വിപുലമായ സന്യാസിപരമ്പര ഭാരതത്തിനുണ്ട് . ശൈവ , വൈഷ്ണവവാദി മഠാധിപതികളും , ആചാ ര്യപരമ്പരകളിലൂടെ പീഠാധിപതികളയാവരും , യോഗികളും , ഭക്തന്മാരും , കർമികളും , ജ്ഞാനികളും ഉൾപ്പെടെയുള്ള വിപുലമായ സന്യാസിപരമ്പരയാണുള്ളത് . വ്രതം , യജ്ഞം , തപസ്സ് , ധനം , ഹോമം , സ്വാധ്യായം എന്നിവ അനുഷ്ഠിക്കാത്തവനും സത്യ പ്രവിത്രാദി കർമങ്ങളിൽ നിന്ന് വ്യതിചലിച്ചവനും സന്യാസം നൽകരുത് . സന്യാസവേഷത്തിൽ ഭിക്ഷയെടുക്കുന്നത് പാപമാണ് . ധർമബോധവും ആചാരശുദ്ധിയുമില്ലാതെ , അഗ്നിവസ്ത്ര ( കാവിവസ്ത്രം ) ത്തെയും സന്യാസത്തെയും അവഹേളിക്കുന്നവർക്കും അവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്കും പാപമാണ് ഫലം എന്ന് ധർമശാസ്ത്രഗ്രന്ഥം വിവരിക്കുന്നു . കപട സന്യാസികളെ രാജാവിന് ശിക്ഷിക്കാം . ക്രമസന്യാസം കഴിഞ്ഞുള്ള അവസ്ഥയാണ് അത്യാശ്രമി . സന്യാസിമാർ സ്വാധ്യായം , തപസ്സു എന്നിവ അനുഷ്ഠിക്കുന്നതോടൊപ്പം ജനോപകാരപ്രവൃത്തികളും ചെയ്യണമെന്നുണ്ട് .

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ