പഞ്ചാംഗം നോക്കാന്‍ പഠിക്കാം

*പഞ്ചാംഗം നോക്കാന്‍ പഠിക്കാം*

=========================

പഞ്ചാംഗം എന്നാല്‍ അഞ്ച് അംഗങ്ങള്‍ കൂടിയത്. പഞ്ചാംഗത്തിലെ  അഞ്ച്

അംഗങ്ങള്‍  താഴെ പറയുന്നു.

 തിഥി - പ്രഥമ, ദ്വിതീയ മുതലായ തിഥികള്‍

വാരം- തിങ്കളാഴ്ച, ചൊവ്വാഴ്ച മുതലായ ആഴ്ചകള്‍

നക്ഷത്രം- അശ്വതി, ഭരണി  മുതലായ നക്ഷത്രങ്ങള്‍

നിത്യയോഗം- അമൃതസിദ്ധി, സിദ്ധി  മുതലായ നിത്യയോഗങ്ങള്‍

കരണം- പുഴു,സിംഹം മുതലായ കരണങ്ങള്‍

ഭക്തിയോടു കൂടി പഞ്ചാംഗത്തെ ദിവസവും വായിക്കുകയും കേള്‍ക്കുകയും

ചെയ്‌താല്‍ പാപനാശം,രോഗശാന്തി,അഭീഷ്ടസിദ്ധി മുതലായവയും യാഗം

ഗംഗാസ്നാനം മുതലായവയും ചെയ്ത ഫലവും ലഭിക്കുന്നതാണ് എന്ന്

പഞ്ചാംഗ മഹാത്മ്യം പറയുന്നു.

വേദത്തിന്റെ കണ്ണാണ് ജ്യോതിഷം. ഗുരുകടാക്ഷവും ഉപാസനയുമുള്ള ജ്യോതിഷി കണക്കുകൂട്ടി പ്രവചിച്ചാല്‍ കടുകിട തെറ്റില്ലെന്ന് ശാസ്ത്രം.

പഞ്ചാംഗമെന്നാല്‍ ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നീ അഞ്ച് അംഗങ്ങള്‍ ചേര്‍ന്നത് എന്നര്‍ത്ഥം.

ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ചലനങ്ങള്‍ കണ്ടുപിടിക്കാന്‍ അനേകം ഗണിത രീതികള്‍ ജ്യോതിഷത്തിലുണ്ടെന്ന് അറിയാമല്ലോ.
എല്ലാദിവസവും ഇവയൊക്കെ കണക്കുകൂട്ടിയെടുക്കുന്നത് വളരെ ദുഷ്കരമാണ്.

തന്മൂലം ഗണിതത്തില്‍ പാണ്ഡിത്യമുള്ള വിദഗ്ദര്‍ ചേര്‍ന്ന് ഒരു വര്‍ഷത്തേക്കുള്ള കണക്കുകള്‍ മുന്‍കൂട്ടി ഗണിച്ച് പഞ്ചാംഗരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു.
ഇത്തരത്തില്‍ ഗവര്‍മെന്റ് അംഗീകരിച്ചും അല്ലാതെയും തയാറാക്കുന്ന അനേകം പഞ്ചാംഗങ്ങള്‍ നിലവിലുണ്ട്. കൂടാതെ നൂറിലധികം വര്‍ഷത്തെ കണക്കുകള്‍ ഒന്നിച്ചുള്ള ശതവര്‍ഷപഞ്ചാംഗവുമുണ്ട്. മലയാള പഞ്ചാംഗങ്ങളില്‍ പുതുവര്‍ഷം തുടങ്ങുന്നത് ചിങ്ങമാസത്തോടെയാണ്. ഇംഗ്ലീഷ്, മലയാളം, ശക, കലി, മുഹമ്മദീയ തുടങ്ങി മിക്കവാറുമെല്ലാ വര്‍ഷഗണനരീതികളും പഞ്ചാംഗത്തിലുണ്ടാകും.

ഇടതുവശത്ത് മലയാളം തീയതിയും വലത്തോട്ട് ഓരോ ഗ്രഹങ്ങളുടെ സ്ഫുടവും ഉണ്ട്. സൂര്യന്‍ 3 29 48 രാ: ഭാ: ക: എന്നെഴുതിയാല്‍, ഒന്നാം തീയതി ഉദയത്തിന് രവി 3 രാശി 29 ഭാഗ 48 കല (3 എസ് 29 ഡിഗ്രി 48 മിനിറ്റ്) സഞ്ചരിച്ചു എന്നര്‍ത്ഥം.

ഉദയം മുതല്‍ അസ്തമനം വരെയുള്ള സമയം (ദിനമാനം), അന്നത്തെ ഉദയവും അസ്തമനവും തുടങ്ങിയവ കൊടുത്തിരിക്കുന്നു. ഉദയാസ്തമങ്ങള്‍ മണിക്കൂര്‍ മിനിറ്റിലും, ദിനമാനം നാഴികവിനാഴികകളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പേജിന്റെ മുകളില്‍ വര്‍ഷവും മാസവും കൊടുത്തിട്ടുണ്ട്. അതിനു തൊട്ടുതാഴെ എപ്പോള്‍ ‍ഏതുസമയത്താണ് ഈ മാസമായ മകരം തുടങ്ങിയതെന്ന് വിശദീകരിച്ചിരിക്കുന്നു. മകരരവിസംക്രമം എന്നാല്‍ മകരത്തിലേക്ക് സൂര്യന്‍ കടന്ന സമയം. ഒരു രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണല്ലോ ആ മാസം ആരംഭിക്കുന്നത്.

നമുക്ക് ഇന്നത്തെ പഞ്ചാംഗമൊന്ന് പരിശോധിക്കാം. ഇടതുവശത്ത് ഇംഗ്ലീഷ് തീയതിയും മാസവും കൊടുത്തിരിക്കുന്നു. അവിടെ ഫെബ്രുവരി 12 ഏറ്റവും താഴെ കാണാം. അടുത്ത കോളത്തില്‍ ശകമാസമാണ് കൊടുത്തിരിക്കുന്നത്. അതിനടുത്തത് മലയാളമാസം തീയതിയാണ്. ഇന്ന് മകരം 29. അടുത്തത് ആഴ്ച്ച. ആഴ്ച്ചയുടെ പേരിന്റെ ആദ്യാക്ഷരമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ‘കു’എന്നാല്‍ കുജവാരം. അതായത് ചൊവ്വാഴ്ച്ച.(ര - ഞായര്‍, ച - തിങ്കള്‍, കു - ചൊവ്വ, ബു - ബുധന്‍, ഗു - വ്യാഴം, ശു - വെള്ളി, മ - ശനി)
അടുത്ത കോളത്തില്‍ നക്ഷത്രമാണ് നല്‍കിയിരിക്കുന്നത്. ഇവിടേയും നക്ഷത്രത്തിന്റെ പേരിന്റെ ആദ്യാക്ഷരമാണ് കൊടുത്തിരിക്കുന്നത്. ഇവിടെ ‘അ’ എന്നാല്‍ അശ്വതി. അത്തം, അനിഴം, അവിട്ടം എന്നിവയുടേയും ആദ്യാക്ഷരം ‘അ’ ആണെങ്കിലും ഇവിടെ സൂചിപ്പിക്കുന്നത് അശ്വതിയെയാണെന്ന് ഇതിനു മുന്‍പും പിന്‍പുമുള്ള നക്ഷത്രങ്ങളെ നോക്കുകയും നക്ഷത്രങ്ങളുടെ ക്രമം ഓര്‍ക്കുകയും ചെയ്താല്‍ മനസിലാകും.

‘അ’ 51 36 എന്നതിന്റെ അര്‍ത്ഥം, അന്ന് സൂര്യനുദിച്ച് 51 നാഴികയും 36 വിനാഴികയും കഴിഞ്ഞാല്‍ അശ്വതി നക്ഷത്രം കഴിഞ്ഞ് ഭരണി ആരംഭിക്കുമെന്നാണ്. അല്ലെങ്കില്‍ ആ സമയത്ത് ചന്ദ്രന്‍ ഭരണിയിലേക്ക് കടക്കുമെന്നാണ്. (ഭരണി നക്ഷത്രമാണേ)

തിഥിയാണ് അടുത്തത്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ചാണ് തിഥി പറയുന്നത്. ‘ഷ’ എന്നാല്‍ ഷഷ്ഠി.

കരണങ്ങളാണ് അടുത്ത കോളത്തില്‍. ‘പ’ എന്നാല്‍ പന്നിക്കരണം. കരണത്തിന്റെ പകലും രാത്രിയിലുമുള്ള സമയങ്ങള്‍ ഇവിടെയുണ്ട്. അടുത്തത് നിത്യയോഗം. ‘ശു’ എന്നാല്‍ ശുഭയോഗം.

ഓം ആദിത്യായ ച സോമായ മംഗലായ ച ബുധായ ച ഗുരു ശുക്ര ശനീഭ്യസ്ച രാഹവേ കേതവേ നമ:

*കടപ്പാട് : -Anoop Technologist (അനൂപ് തിരുവല്ല)

*കാരിക്കോട്ടമ്മ 09-02-20*

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

സന്ധ്യാ പ്രാർത്ഥന

വാസ്തു പുരുഷൻ