നിവേദ്യം

നിവേദ്യം....എന്നാൽ  ..😋 ════ ∴ ❈ ∴ ════

നിവേദ്യത്തിലൂടെ പഞ്ചാത്മകമായ പ്രാണമനോമായ കോശങ്ങളുടെയും രസാംശത്തെ ദേവങ്കൽ ആഹുതിയായി സമർപ്പിക്കുന്നുണ്ട്. ആയതിനാൽ വഴിപാടുകാരന് മുഴുവൻ പൂജയും നിർവ്വഹിച്ചതിന്റെ ഫലം സിദ്ധമാകുന്നുണ്ട്. അന്നമായ കോശത്തോളം വ്യാപ്തമായ വഴിപാടുകാരന്റെ പ്രതീകമെന്ന നിലക്ക് നിവേദ്യത്തിനുള്ള ദ്ര്യവ്യത്തെ സങ്കല്പിച്ചാണ് ഈ ക്രീയ ചെയ്യുന്നത്. 

ഓരോ ദേവന്റെയും പ്രത്യേകം  പ്രത്യേകം  അവസ്ഥാവിശേഷത്തിനനുസൃതമായ ദ്രവ്യങ്ങളായിരിക്കും അതാതു ക്ഷേത്രങ്ങളിലെ മുഖ്യ വഴിപാട്. പ്രശാന്തവും സ്വത്വികവുമായ ഭാവത്തിലുള്ള മഹാവിഷ്ണുവിന് പാൽപ്പായസമാണെങ്കിൽ ഉഗ്രസങ്കല്പത്തിലുള്ള ഭദ്രകാളീ ക്ഷേത്രങ്ങളിൽ കഠിന പായസം (അത്യന്തം മധുരിക്കുന്ന) ആയിരിക്കും. ഇങ്ങനെ ദേവീ ദേവന്മാരുടെ വ്യത്യസ്ത ഭാവവിശേഷങ്ങളോടെയുള്ള പ്രക്രീയയാണ് അനുവർത്തിക്കപ്പെടുന്നത്.

ഭക്ഷണം ഭക്തിപൂർവ്വം കഴിക്കുന്നുവെങ്കിൽ അത് പ്രസാദം...

ഭക്തി വിശപ്പിനെ അകറ്റുന്നുവെങ്കിൽ അതു വ്രതം...

ഭക്തി ജലത്തിൽ അലിയുമ്പോൾ കലശ തീർത്ഥം...

ഭക്തിപൂർവ്വമുള്ള യാത്രകൾ തീർത്ഥയാത്ര...

സംഗീതത്തിൽ ഭക്തി നിറയുമ്പോൾ അത് കീർത്തനം...

ഭവനത്തിൽ ഭക്തി നിറയുമ്പോൾ അത് ക്ഷേത്രം...

പ്രവൃത്തിയിൽ ഭക്തി നിറയുമ്പോൾ കർമ്മം..

മനുഷ്യനിൽ ഭക്തി നിറയുമ്പോൾ അവനിൽ മനുഷ്യത്വം ഉണ്ടാകുന്നു..🙏🙏🙏

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ