അനുവാസം

*അറിവിനായി മാത്രം*
🙏🌹🌺🌸💐🌹🙏
 *ആചാരവിജ്ഞാനം* 
🌻☘🌻☘🌻☘🌻☘ 


 *ഭാഗം. 45* 



            *കേരളത്തിലെ ചില പഴയ ആചാരങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.  മൺമറഞ്ഞു പോയവയും നിലവിലുളളവയും. അറിവിനായി മാത്രം ഇവിടെ കുറിക്കുന്നു.*


              🕉🕉🕉


  *അനുവാസം*


            🔥🔥   *കേരളത്തിലെ ഇടുക്കിയിലും തമിഴ്നാട്ടിലെ മധുരയിലും കാണുന്ന ഒരു പ്രധാന ആദിവാസി വർഗ്ഗമാണ് മന്നാന്മാർ.  ഗോത്രവർഗ്ഗങ്ങളിൽ വെച്ച് ഏറ്റവും മുന്തിയവരാണ് തങ്ങളെന്ന്  കരുതുന്ന മന്നാന്മാരുടെ ജീവിതത്തിനും കലയ്ക്കും പല പ്രത്യേകതകളുമുണ്ട്.  കല്യാണത്തിനുമുണ്ട് പുതുമകൾ . അതിലൊന്നാണ് അനുവാസം.  കല്യാണത്തിന് പത്തു ദിവസം മുമ്പാണ് അനുവാസം നടക്കുക.  വിവാഹനിശ്ചയം കഴിഞ്ഞാലും അതിനു പൂർണ്ണത കൈവരുന്നത് അനുവാസത്തോടു കൂടിയാണ്.  ചെക്കന്റെ കാരണവർ,  അച്ഛൻ , മൂന്നാമൻ എന്നിവർ ചേർന്ന് അനുവാസത്തിനായി പെണ്ണിൻറെ വീട്ടിലെത്തുന്നു . പെണ്ണിൻറെ വീട്ടിലെ കത്തിച്ച നിലവിളക്കിനു മുന്നിൽ വച്ച് വേണ്ടപ്പെട്ടവർ അനുവാസം  കൊടുക്കും. പെണ്ണിൻറെ കാരണവർ മൂന്നാംവെറ്റില കൈയിൽവച്ച് ചെറുക്കന്റെ  കാരണവരുടെ കൈ ചേർത്ത് പിടിച്ചാണ് അനുവാസം നൽകുന്നത് . അപ്പോൾ പെണ്ണിൻറെ പേരും വംശത്തിന്റെ  പേരും കാരണവരുടെ പേരും ഉറക്കെ വിളിച്ചുപറയും.  ഉടനെ മൂന്നാമനും ചെക്കന്റെ  പേരും വംശത്തിന്റെ  പേരും കാരണവരുടെ  പേരും മൂന്ന് പ്രാവശ്യം വിളിച്ചു പറയും . പിന്നീട് ചെക്കന്റെ ആൾക്കാർ വെറ്റില വാങ്ങും . ഈ വെറ്റില വിവാഹംവരെ സൂക്ഷിക്കണം എന്നുണ്ട് . കാരണം വിവാഹ ബന്ധത്തെ സൂചിപ്പിക്കുന്ന അടയാളം രണ്ടുകൂട്ടർക്കും അത്യാവശ്യമാണ്.  വിവാഹനിശ്ചയത്തിന്റെ  എഗ്രിമെൻറാണിത്.  ചുരുക്കത്തിൽ ഇന്നത്തെ വിവാഹനിശ്ചയം തന്നെയാണ് പണ്ടത്തെ അനുവാസവും.  അനുവാസം  എന്നാൽ അനുവാദമെന്നാണർത്ഥം. മാതം മാസമാകുന്നതുപോലെ ഒരു വർണ്ണവികാരം ഇവിടെ സംഭവിക്കുന്നു.* 🔥🔥
 

കടപ്പാട്  : ആചാരവിജ്ഞാനകോശം 


 *✍ കൃഷ്ണശ്രീ* 

🙏🌹🌺🌸💐🌹🙏

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ