കിടക്ക വിട്ടുണർന്ന് മന്ത്രംചൊല്ലി എണീക്കുന്നത് എന്തിന്?
*🙏താളിയോല 🙏*
🙏🌹🌺🌸💐🌹
*നമ്മുടെ ആചാരാനുഷ്ഠാനങ്ങളെല്ലാം ശാസ്ത്രവുമായി ബന്ധപ്പെട്ടവയാണ്. മഹർഷിവര്യന്മാർ ശാസ്ത്രത്തെ ആചരിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് പറഞ്ഞു തന്നു. ആചരിച്ചു വന്നവ ആചാരങ്ങൾ ആയി. പില്ക്കാലത്ത് ഇതിന്റെ ശാസ്ത്രങ്ങളറിയാതെ അവയെ അനാചാരങ്ങൾ എന്ന് പറഞ്ഞു നമ്മൾ തളളിക്കളഞ്ഞു. അങ്ങനെ തളളിക്കളഞ്ഞതിന്റെ ദോഷങ്ങൾ പലതും നമ്മൾ അറിഞ്ഞു തുടങ്ങി. ഇവിടെ നമുക്ക് നമ്മുടെ ചില ആചരണങ്ങളുടെ ശാസ്ത്രീയത കൂടി നോക്കാം.*
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
*ഭാഗം 2*
*കിടക്ക വിട്ടുണർന്ന് മന്ത്രംചൊല്ലി എണീക്കുന്നത് എന്തിന്?*
*ഉറക്കത്തെപ്പറ്റി വിധി വെച്ചിട്ടുള്ള നമുക്ക് ഉറക്കമുണരുന്നതിനെക്കുറിച്ചും വിധിയുണ്ട്. ഉറക്കത്തിലെ ആലസ്യം വെടിഞ്ഞ് ഉദയത്തിനുമുമ്പ് ഒന്നരനാഴിക വെളുപ്പിന് ബ്രഹ്മമുഹൂർത്തത്തിൽ എണീറ്റ് ദിനകൃത്യങ്ങൾ വ്യാപൃതരാകുണമെന്നും ആചാര്യന്മാർ പറയുന്നുണ്ട്. ഈ സമയത്ത് ഉറങ്ങിയാൽ ആരോഗ്യം നഷ്ടപ്പെടുമെന്നും ചിന്താധീനരായി മാറുമെന്നും ദരിദ്രനായി മാറുമെന്നും വിശ്വാസമുണ്ട്. അതിനാൽ ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്ന് വലതുവശം തിരിഞ്ഞ് എഴുന്നേൽക്കേണ്ടതാണ്. എന്നാൽ ഉണർന്നയുടൻ ചാടിയെഴുന്നേറ്റ് കിടക്കയിൽ നിന്നും ഓടി പോകാൻ പാടില്ല.*
*ഉണർന്നാൽ കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും മലർത്തി അതിൽ നോക്കി ലക്ഷ്മി* , *സരസ്വതി, ഗൗരി എന്നീ ദേവിമാരെ ദർശിച്ച് മന്ത്രം ചൊല്ലണം*
*കരാഗ്രേ വസതേ ലക്ഷ്മീ*
*കരമധ്യേ സരസ്വതി*
*കരമൂലേ സ്ഥിതാ ഗൗരീ*
*പ്രഭാതേ കരദർശനം*"
*ഉറക്കം നീണ്ടുപോകുമ്പോൾ മനുഷ്യൻറെ രക്തചംക്രമണത്തിന് വളരെ കുറച്ചു ശക്തിമാത്രമേ ഹൃദയം പ്രയോഗിക്കുന്നുളളു. എന്നാൽ വളരെപ്പെട്ടെന്ന് നാം കുത്തനെ എണീക്കുമ്പോൾ രക്തം പമ്പു ചെയ്യാൻ ഹൃദയത്തിന് ഏറെ പാടുപെടേണ്ടിവരും. ഇതാകട്ടെ ഹൃദയത്തിന് ഏറെ ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാലാണ് കിടക്കയിൽ നിന്നും പതുക്കെ എണീറ്റിരുന്ന് അൽപസമയം പതിഞ്ഞസ്വരത്തിൽ മന്ത്രം ചൊല്ലിയിരിക്കണമെന്ന നിബന്ധന നമ്മുടെ പൂർവികർ പഠിപ്പിച്ചിരുന്നത്. ഇതുകാരണം നമ്മുടെ രക്തസംക്രമണം സാധാരണഗതിയിൽ ആകുന്നുവെന്ന് ശാസ്ത്രസിദ്ധാന്തങ്ങൾ വാദിക്കുന്നു . മാത്രമല്ല ഹൃദ്രോഗികളിൽ 23 ശതമാനം പേർക്കും അപകടം സംഭവിച്ചിട്ടുള്ളത് നിദ്രവിട്ട് പെട്ടെന്നെഴുന്നേറ്റ അവസരങ്ങളിൽ ആയിരുന്നുവെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്*.
കടപ്പാട്. : ഗുരുപരമ്പരയോട്
🖎 *കൃഷ്ണശ്രീ*
🙏🌹🌺🌸💐🌹 🙏
Comments
Post a Comment