_ശകുനത്തിൽ പ്രാധാന്യമുണ്ടോ ?
*വിശ്വാസങ്ങളും*
*അതിന്റെ*
*ശാസ്ത്രീയതയും*
*_ശകുനത്തിൽ പ്രാധാന്യമുണ്ടോ ?_*
_പഴയകാലത്തെ ആളുകൾക്ക് ശകുനത്തിൽ കൂടുതൽ വിശ്വാസമുണ്ടായിരുന്നു. ശകുനത്തെ നിമിത്തം എന്നും പറയാറുണ്ട്. നിമിത്ത ശാസ്ത്രമെന്നെ ഒരു ശാഖ തന്നെയുണ്ട്. യാത്ര പുറപ്പെടുന്ന ആൾ ആദ്യം തനിക്കെതിരായി വരുന്ന വസ്തുവിനെ നോക്കിയിട്ടാണ് തന്റെ പരിശ്രമത്തിന്റെ ഫലം നന്നാവുമോ ഇല്ലയോ എന്ന് കണക്കുകൂട്ടുന്നത്. ചിലത് എതിരെ വന്നാൽ നല്ല ഫലമാണെന്നും മറ്റു ചില താണെങ്കിൽ ചീത്ത ഫലമാണെന്നും ഒരു വിശ്വാസം ഉണ്ടായിരുന്നു / നിലവിൽ ഉണ്ട്. യാത്ര ചെയ്യാനും പരിശ്രമിക്കാനും പുറപ്പെടുന്ന ആളുകളുടെ മന:സ്ഥിതി ഏതു വിധത്തിലാണോ അതിനനുസരിച്ചായിരിക്കും അയാൾ പിന്നീട് സംസാരിക്കാനും പെരുമാറാനും തുടങ്ങുന്നത്. ചീത്ത ശകുനം അയാളുടെ മനസ്സിൽ / ഉപബോധ മനസ്സിൽ മൗഢ്യമുണ്ടാക്കാം. തത്ഫലമായി വേണ്ടതൊന്നും ചെയ്യാൻ തോന്നുകയില്ല. നേരെ മറിച്ച് നല്ല ശകുനം മനസ്സിനെ ഉത്സാഹിപ്പിച്ചെന്നുവരാം .അതിന്റെ ഫലമാകട്ടെ വിചാരിച്ചതിലും ഇരട്ടി ഗുണമായിരിക്കും .അതിന്റെ വിശ്വാസം കാലക്രമേണ ഒരു ചടങ്ങായിതീരുകയും വലിയ സമ്പന്നന്മാരും പ്രഭുക്കളുമൊക്കെ പെെസ കൊടുത്തു ശട്ടം കെട്ടിയ ആളെ ശകുനമായി എതിരെ വരാൻ ഏൽപ്പിക്കുകയും പതിവായിരുന്നു. ഇത് അന്ത: വിശ്വാസമെന്ന് പറഞ്ഞ് തള്ളിക്കളായാനാകുന്ന ഒന്നല്ല. കാരണം മനഃശാസ്ത്രപരമായ ഒരടിസ്ഥാന മുണ്ടതിന്. ഒരു മഹാനഗരത്തിൽ കൂടി തിക്കിലും തിരക്കിലും പെട്ട് നിങ്ങൾ സഞ്ചരിക്കുമ്പോൾ പോലും ചില മുഖങ്ങൾ കാണുമ്പോൾ സന്തോഷവും മറ്റു ചില മുഖങ്ങൾ കാണുമ്പോൾ വെറുപ്പും തോന്നുന്നത് സ്വാഭാവികമാണ്. ഇതിന് അന്ധവിശ്വാസവുമായി ഒരു ബന്ധവുമില്ല._
💠🔆💠🔆💠🔆💠🔆💠 Please Join mesege 759 2038523🕉🕉🕉🕉🕉🕉🕉🙏🏾🙏🏾🙏🏾👇👇
Comments
Post a Comment