ദീപം തൊട്ടു വന്ദിക്കുന്ന മന്ത്രം

*അറിവിനായി മാത്രം*


 *ഭാഗം. 37* 
🙏🌹🌺🌸💐🌹🙏


*ദീപം തൊട്ടു വന്ദിക്കുന്ന മന്ത്രം*


 *"മംഗളം ഭവതുകല്യാണം ആയുരാരോഗ്യവർദ്ധനം* 
മമദുഃഖവിനാശനം സന്ധ്യാദീപായതേ നമഃ*


 *നിലവിളക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*


       🌹🌹 *ഗ്രഹങ്ങളിൽ അലങ്കാരങ്ങളോടെ കൂടിയതും തിരുത്തട്ടുകളോടെ കൂടിയതുമായ നിലവിളക്കുകൾ ഉപയോഗിക്കാൻ പാടില്ല.  രണ്ടു  തട്ടുകൾ ഉള്ളതും ഓടിൽ നിർമിച്ചതുമായ വിളക്കുകൾ ഗൃഹത്തിൽ ഉപയോഗിക്കുന്നത് ഐശ്വര്യവർദ്ധനവിന്  ഉത്തമം.  കത്തിക്കുമ്പോൾ എന്ന കളയുന്ന നിലവിളക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല.  കരി പിടിച്ചതും  പൊട്ടിയതുമായ നിലവിളക്ക് ഉപയോഗിക്കാനും പാടില്ല.  സാമാന്യം ഉയരത്തിൽ ഉള്ള പീഠത്തിലോ തളികയിലോ വച്ച് ഗ്രഹങ്ങളിൽ നിലവിളക്ക് കത്തിക്കാം.* 🌹🌹


     🌷🌷   *നിലവിളക്ക് കത്തിക്കുമ്പോഴും പ്രത്യേകം ശ്രദ്ധവേണം . ഒരു തിരിയിട്ട് വിളക്ക് കത്തിക്കാൻ പാടില്ല.  രണ്ട് തിരികൾ ചേർത്ത് തൊഴുതു നിൽക്കുന്നതുപോലെ രാവിലെ കിഴക്കോട്ടും വൈക്കുന്നേരം കിഴക്കോട്ടും പടിഞ്ഞാറോട്ടും കത്തിക്കാവുന്നതാണ്.  കൂടാതെ അഞ്ചു തിരിയിട്ടും ഗ്രഹങ്ങളിൽ നിലവിളക്ക് കത്തിക്കാവുന്നതാണ്.  ഏഴു  തിരിയിട്ട് കത്തിക്കുമ്പോൾ നാലതിരികൾ നാലുദിക്കിലേക്കും ബാക്കി മൂന്നു തിരികൾ വടക്ക് കിഴക്കോട്ടും  തെക്ക് കിഴക്കോട്ടും വടക്ക്  പടിഞ്ഞാറോട്ടും ഇടാവുന്നതാണ്.  തെക്ക് ഭാഗത്തേക്ക് തിരിയിട്ട്  നിലവിളക്ക് കത്തിക്കാൻ പാടില്ല . നിലവിളക്കിന് ശുദ്ധമായ എണ്ണയാണ് ഉപയോഗിക്കേണ്ടത് . ഗൃഹങ്ങളിൽ നിലവിളക്ക് കത്തിക്കാൻ ശുദ്ധമായ വെളിച്ചെണ്ണ,  എള്ളെണ്ണ എന്നിവ ഉപയോഗിക്കാവുന്നതാണ്.  ധാരാളം കറുത്തപുക ഉയരുന്ന തരത്തിലുള്ള എണ്ണ ഉപയോഗിക്കാൻ പാടില്ല.  വിളക്ക് കരിന്തിരികത്താൻ പാടില്ല . വിളക്ക് കത്തിക്കുമ്പോഴും അണയക്കുമ്പോഴും  മന്ത്രങ്ങൾ ചൊല്ലുന്നത് ഐശ്വര്യദായകമാണ്.  വളരെ ശുദ്ധമായ തിരി എണ്ണ വിളക്ക് എന്നിവയാണ് നിലവിളക്ക് കത്തിക്കാൻ ഉപയോഗിക്കേണ്ടത്.  ശരീരത്തിനും മനസ്സിനും ശുദ്ധത ഉള്ളപ്പോൾ മാത്രമേ നിലവിളക്ക് കത്തിക്കാവൂ.  തിരി പടർന്നുകത്തുവാനോ, തെളിച്ചമില്ലാതെ മങ്ങി കത്തുവാനോ , പൊരികൾ പൊട്ടുവാനോ, ഇരട്ടജ്വാലയിൽ കത്തുവാനോ ,  കാരണമില്ലാതെ കെടാനോ  പാടില്ല.  നിലവിളക്ക് തിരി കെടുത്തു മ്പോഴും പ്രത്യേകശ്രദ്ധവേണം.  ഊതിക്കെടുത്തുവാനോ  കൈകൊണ്ട് വീശി കൊടുത്തതാണോ പാടില്ല . സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് അതിൻറെ മുന്നിൽ നാമജപം ചെയ്യുന്നത് വീടിന് ഐശ്വര്യവർദ്ധനവ് സമ്പത്ത് സമൃദ്ധി വർദ്ധിക്കുന്നതിനും വിശേഷപ്പെട്ടതാണ്.* 🌷🌷


കടപ്പാട്  : ഗുരുപരമ്പരയോട്


✍ കൃഷ്ണശ്രീ 

🙏🌹🌺🌸💐🌹🙏

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ