ഗൃഹത്തിൽ നിലവിളക്ക് കത്തിക്കുന്നതിന്റെ മാഹാത്മ്യം എന്താണ്?

*അറിവിനായി മാത്രം*

 *ഭാഗം. 36* 
🙏🌹🌺🌸💐🌹🙏

*ഗൃഹത്തിൽ നിലവിളക്ക് കത്തിക്കുന്നതിന്റെ മാഹാത്മ്യം എന്താണ്?*


           🌹🌹      *ഹൈന്ദവർ ഒരു പുണ്യകർമമായി കണക്കാക്കുന്ന ഒന്നാണ് സന്ധ്യാവേളയിൽ നിലവിളക്ക് കത്തിക്കുന്നത്.  നിലവിളക്ക് സന്ധ്യാവേളയിൽ കത്തിക്കുന്നത് തന്നെ അഗ്നിയുടെ മഹത്വം മനസ്സിലാക്കിയാണ്. വേദങ്ങളിലും മറ്റും അഗ്നിയുടെ മഹത്വം വെളിവാക്കുന്നു . സൂര്യഭഗവാൻ തൻറെ തേജസ് പ്രദേശങ്ങളിൽ ഭൂമിയിലെ അഗ്നിയിൽ നിക്ഷേപിക്കുന്നു ഈ തേജസ്സ് പ്രദോഷങ്ങളിൽ ഭൂമിയിലെ അഗ്നിയിൽ നിക്ഷേപിക്കുന്നു. ഈ തേജസ്സ്   അഗ്നി പ്രഭാതത്തിന് സൂര്യഭഗവാന് മടക്കി കൊടുക്കുന്നു എന്നും വേദങ്ങളിൽ പറയപ്പെടുന്നു.   ഈ മഹത്വം മനസ്സിലാക്കിയാണ് സന്ധ്യയ്ക്ക് എല്ലാ ഹൈന്ദവ വീടുകളിലും വിളക്ക് കത്തിക്കുന്നത് . ഒരു വീടിന് നല്ല ഐശ്വര്യം കൈവരാൻ സൂര്യാസ്തമയത്തിന് മുമ്പ്  മുതൽ പിറ്റേന്ന് ഉദയം ശേഷം വരെ നിലവിളക്ക് കത്തിച്ചു വയ്ക്കുന്നത് നല്ലതാണ്.  ഹൈന്ദവർ തങ്ങളുടെ എല്ലാ ചടങ്ങുകളും അഗ്നിസാക്ഷിയായി നടത്തപ്പെടുന്നു.  വിവാഹം തുടങ്ങിയ മംഗളകർമ്മങ്ങൾ മുതൽ മരണ ചടങ്ങുകൾ വരെ അഗ്നിസാക്ഷിയായ് നടത്തപ്പെടുന്നു.   ഇതിൽനിന്നും അഗ്നിയുടെ മഹത്വം നമുക്ക് വെളിവാകുന്നു.  അഗ്നിസാക്ഷിയായി നടത്തപ്പെടുന്ന ചടങ്ങുകൾക്ക് വളരെയധികം മഹത്വമുണ്ട്.  നിത്യേന നിലവിളക്ക് കത്തിച്ചു വയ്ക്കുന്ന ഗൃഹങ്ങൾക്ക് യാതൊരുവിധ ദോഷങ്ങളും സംഭവിക്കുന്നില്ല.  ഈ ഗ്രഹങ്ങൾ ദുഷ്ടശക്തികൾ ദുർമൂർത്തികൾ എന്നിവയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിക്കപ്പെട്ട് ഐശ്വര്യവും സമ്പൽസമൃദ്ധിയും നിലകൊള്ളുന്നു.  നിലവിളക്ക് എല്ലാ ഹൈന്ദവ ഗൃഹങ്ങളിലും കാണപ്പെടുന്നു.  ഭഗവതി സേവയിലും മറ്റും ദേവതയെ ആവാഹിക്കുന്നത് നിലവിളക്കിലേക്ക് ആണ്.*🌹🌹



കടപ്പാട്  : ഗുരുപരമ്പരയോട്

 *✍ കൃഷ്ണശ്രീ* 

🙏🌹🌺🌸💐🌹🙏

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ