വീടുകളിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യം.*

*വീടുകളിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യം.*

പലപ്പോഴും നിസാര പിഴവുകൾ കാരണം, ഗൃഹത്തിൽ അശാന്തിയും, കോപം, വഴക്ക്, സ്വസ്ഥത പോകുക, അസാധാരണ ചിലവ്, രോഗം അങ്ങനെ പല പല പ്രശ്നങ്ങളും എല്ലാവരും നേരിടുന്നുണ്ട്. എന്നാൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കുറേയൊക്കെ നമുക്കിത് ഒഴിവാക്കാൻ സാധിക്കും. പലർക്കും അറിയാവുന്നതാണ് എങ്കിലും ചെയ്യാൻ മടികാണിക്കാറുണ്ട്. അത് നമ്മളുടെ സമയദോഷം കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാൻ ഭഗവാനിൽ മനസ്സുറപ്പിക്കുക. എളുപ്പമൊന്നും നടക്കുന്ന കാര്യമാകില്ല അത്. നമ്മൾ അറിയാതെതന്നെ ഗ്രഹസമയദോഷങ്ങൾ കൊണ്ട് സംഭവിച്ചുപോകും. പക്ഷെ നിരന്തരം ഭഗവാന്റെ നാമജപത്താലും പ്രാർത്ഥനയാലും മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.

1. വീട് നിർമ്മിക്കുമ്പോൾ, വാസ്തുശാസ്ത്രപ്രകാരം നിർമ്മിക്കുക. നിർമ്മിക്കുന്ന സ്ഥലത്ത് നാഗങ്ങളുടെ സാമിപ്യം അതായത് നാഗപുറ്റുകളോ, കാവുകളോ ഉള്ള സ്ഥലമായിരുന്നോ എന്ന് ഉറപ്പിക്കുക. അതിന്റെ ദോഷമോ, മറ്റെന്തെങ്കിലും ദോഷമോ ഉണ്ടോ എന്ന് നോക്കിക്കുക. അതിന് വേണ്ട പരിഹാരങ്ങൾ ചെയ്തതിന് ശേഷം വീട് നിർമ്മിക്കുക. താമസത്തിനു മുന്നേ വാസ്തുശാസ്ത്രപ്രകാരമുള്ള പൂജകൾ വീട്ടിൽ ചെയ്തതിന് ശേഷമേ താമസം തുടങ്ങാവുള്ളു.

2. വിളക്കു കൊളുത്താനുള്ള സ്ഥലം വാസ്തുശാസ്ത്രപ്രകാരം തന്നെ ചെയ്യുക. വീട്ടിൽ രാവിലെയും വൈകിട്ടും വിളക്കുകൊളുത്തുക. തിരക്കുകാരണം രാവിലെ കൊളുത്താത്തവരുണ്ടാകാം. അവർ രാവിലെ സമയം കണ്ടെത്താൻ ശ്രമിക്കുക. ഒരുനേരമാണെങ്കിലും രണ്ട്നേരമാണെങ്കിലും മുടങ്ങാതെ അത് ചെയ്യുക. രാഹുകാലത്തിലോ, കേതുകാലത്തിലോ വിളക്കുകൊളുത്തുകയോ, പൂജ ചെയ്യുകയോ അരുത്. യാത്രയും മംഗളകാര്യങ്ങളും ആ സമയത്ത് ഒഴിവാക്കണം. രാഹുകാലത്തിലും കേതുകാലത്തിലും രാഹു കേതു മന്ത്രങ്ങൾ ജപിച്ച് അവരെ പ്രീതിപ്പെടുത്തുക.

3. വിഗ്രഹരൂപത്തിൽ ഗൃഹത്തിനുള്ളിൽ പൂജ നടത്താതിരിക്കുക. ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തുക. വിഗ്രഹം പൂജിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വളരെ ചെറിയ മൂർത്തിയേ പൂജിക്കാവു. വലിയ മൂർത്തി ഒരു കാരണവശാലും വെച്ച് പൂജിക്കരുത്. ഒരുപാട് ഉയരത്തിലും വെച്ച് പൂജിക്കരുത്. മൂന്ന് മൂർത്തികളെ ഒന്നിച്ചുവച്ച് പൂജിക്കരുത്. ഈശ്വരൻ ഒന്നേയുള്ളു. ഉപാസനക്കുവേണ്ടി ഏത് ഭഗവത് രൂപത്തിൽ മനസ്സറിഞ്ഞ് പ്രാർത്ഥിച്ചാലും ആ ശക്തി നിങ്ങളെ കാത്തുരക്ഷിക്കും. അതുകൊണ്ട്തന്നെ ഏതെങ്കിലും ഒരു ഇഷ്ടമൂർത്തിയെ അതിന്റേതായ വിധിക്രമങ്ങളോടുകൂടി പൂജിക്കുകയും അതുവഴി ആ ചൈതന്യത്തെ അഭയം പ്രാപിക്കുകയും ചെയ്യുക. അത് നിങ്ങളുടെ ജന്മനക്ഷത്രപ്രകാരമാണെങ്കിൽ ഉത്തമം.

4. വിളക്കു കൊളുത്തി അത് കെടുത്തന്നതിനോടൊപ്പം അർപ്പിച്ച പൂക്കൾ അവിടുന്ന് നീക്കം ചെയ്യുക. പൂക്കൾ വാടുമ്പോൾ അവിടെ നെഗറ്റീവ് എനർജി രൂപപ്പെടുന്നു. അതു വഴി നിങ്ങളുടെ പൂജക്കും ഫലമില്ലാതാകും. ക്ഷേത്രങ്ങളിൽ അതിന്റേതായ വിധിക്രമത്തിലാണ് ചെയ്യുന്നത്. അതുപൊലെ വീട്ടിൽ ചെയ്യാൻ സാധിക്കില്ല. കിണ്ടിയിലെ വെള്ളം ദിവസേന മാറ്റുക. കർപ്പൂരാരതി വിശേഷപൂജയുണ്ടെങ്കിൽ മാത്രം ചെയ്യുക. സാമ്പ്രാണി ഉപയോഗിക്കുന്നതാണ് ഉത്തമം. മൂർത്തിക്ക് അഭിഷേകം ചെയ്യരുത്. മാസത്തിൽ ഒരു പ്രാവശ്യം പൂജിക്കുന്നിടത്ത് വച്ചുതന്നെ പ്രത്യേകപൂജാപാത്രത്തിൽ ശുദ്ധവൃത്തിയോടുകൂടി ജലഅഭിഷേകം ചെയ്യുന്നതിൽ തെറ്റില്ല. കഠും നിറത്തിലുള്ള തുണികൾ പൂജാസ്ഥലത്ത് ഉപയോഗിക്കരുത്. പൂജാസ്ഥലത്ത് മരിച്ചുപോയവരുടെ ചിത്രങ്ങൾ വെക്കരുത്. പൂജ ചെയ്യുന്ന സ്ഥലം സ്റ്റോർ റൂം ആക്കി മാറ്റരുത്. പൂജക്കുള്ള സാധനങ്ങൾ അതിനോടടുത്ത്തന്നെ പ്രത്യേക സ്ഥലങ്ങളിൽ വെക്കുക. ചൂല്, ചെരുപ്പ് ഇവയൊന്നും തന്നെ പൂജചെയ്യുന്ന മുറിയിൽ വെക്കരുത്. അറ്റാച്ച്ട് ബാത്റൂം സിസ്റ്റം ഉള്ള വീടുകളാണെങ്കിൽ അതിനോടടുത്തുള്ള സ്ഥലങ്ങളിൽ വിളക്ക് വെക്കരുത്. വീടും പരിസരവും മുറികളും വൃത്തിയായി സൂക്ഷിക്കുക. വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാകാൻ ഇടം കൊടുക്കാതിരിക്കുക.

5. പൊട്ടിയ മൂർത്തി ഒരു കാരണവശാലും ഗൃഹത്തിൽ വെക്കരുത്. ചിലപ്പോൾ അടർന്നു വീണിട്ടുണ്ടാവില്ല, പൊട്ടല് മാത്രമേ കാണാൻ സാധിക്കു. അങ്ങനെയുള്ളവയും ഒഴിവാക്കുക. വിഘ്നേശ്വരന്റെ പൊട്ടിയ മൂർത്തി ദയവ് ചെയ്ത് വീട്ടിൽ നിന്ന് ഒഴിവാക്കണം. സർവ്വകാര്യങ്ങൾക്കും തടസ്സം നേരിടും. വിവാഹം, പരീക്ഷ വിജയം പോലുള്ള മംഗളകാര്യങ്ങൾക്ക് സദാ തടസ്സം നേരിട്ടുകൊണ്ടിരിക്കും. ചിത്രങ്ങളായാലും പൊട്ടിയതോ, കീറി പഴയതായതോ ഉള്ള ചിത്രങ്ങൾ മാറ്റണം. ഇനി ഇവ മാറ്റുമ്പോൾ പറമ്പിലെങ്ങും ഇടാതെ ഏതെങ്കിലും നദിയിൽ ഒഴുക്കുക.

6. വീട്ടിൽ വിധിക്രമം പൂജിക്കാൻ സാധിക്കാത്ത മൂർത്തികൾ വീട്ടിൽ നിന്ന് ഒഴിവാക്കുക.

1.ശിവഭഗവാന്റെ കുടുംബസമേതമുള്ള ചിത്രം പൂജിക്കുന്നത് അത്യുത്തമമാണ്.
ശിവലിംഗം ഗൃഹത്തിൽ നിന്ന് ഒഴിവാക്കുക. ചെറിയ ശിവലിംഗം വിടുകളിൽ പൂജിക്കുന്നതിൽ തെറ്റില്ല പക്ഷെ അതിന്റെ വിധിക്രമത്തിൽ പൂജിച്ചില്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം. ആദ്യം വിസ്താരമുള്ള, വായു സഞ്ചാരം നല്ലപോലെയുള്ള സ്ഥലം വേണം. എപ്പോഴും ജലധാര ചെയ്യാൻ പറ്റിയ സൗകര്യം ഉണ്ടാവണം. കാരണം ശിവലിംഗം താപമേറിയതാണ്, താപത്തെ ശമിപ്പിക്കാൻ വേണ്ടിയാണ് എപ്പോഴും ജലധാര ചെയ്യുന്നത്. നിത്യപൂജ മുടക്കരുത്. കറുത്തതുണി, മഞ്ഞൾ, സിന്ദൂരം കവർപാല് ഇവയൊന്നും ഉപയോഗിക്കരുത്. ഇതിൽ എല്ലാം വീടുകളിൽ ചെയ്യാൻ സാദ്ധ്യമല്ല, അതുകൊണ്ട്തന്നെ ഗൃഹത്തിൽ നിന്നും ശിവലിംഗപൂജ ഒഴിവാക്കുക. ഗൃഹത്തിന് വെളിയിൽ അതിന്റേതായ പ്രത്യേക സ്ഥലസൗകര്യത്തോടുകൂടി ചെയ്യുന്നതിൽ തെറ്റില്ല.

2. നടരാജമൂർത്തി വിഗ്രഹം, ചിത്രം.
3.ഭൈരവമൂർത്തി വിഗ്രഹം, ചിത്രം.
4. മഹാകാളിദേവിയുടെ വിഗ്രഹം, ചിത്രം.
5. ശനിദേവന്റെ വിഗ്രഹം, ചിത്രം.
6.നിൽക്കുന്ന ലക്ഷ്മീദേവിയുടെ മൂർത്തി, ചിത്രം. (ലക്ഷ്മീദേവിയുടെ ഇരിക്കുന്ന ചിത്രമോ, ഗണപതി ലക്ഷ്മി സരസ്വതി എന്നിവർ ഇരിക്കുന്ന ചിത്രമോ വെക്കാം.)
7.രാഹു/കേതു മൂർത്തി/ചിത്രം. ഇവ ഒഴിവാക്കുക.

സൗമ്യഭാവത്തിൽ സന്തോഷത്തോടെയുള്ള ഭഗവത് ചിത്രങ്ങൾ വച്ച്പൂജിക്കുക. പൂജാസമയം ശ്രദ്ധിക്കുക.

7. അടുത്തുകിടക്കുന്ന ക്ഷേത്രങ്ങളും അതുപോലെ കുടുംബക്ഷേത്രങ്ങളും ദർശിച്ചതിന് ശേഷം ദൂരെയുള്ള ക്ഷേത്രങ്ങളിൽ സമയം പോലെ പോകുക. നിങ്ങളുടെ കുടുംബക്ഷേത്രം ഏതാണോ ആ പരദേവതയെ തൊഴാതെ എവിടെപോയിട്ടും ഒരു കാര്യവുമില്ല. അടുത്തുള്ള ചൈതന്യം കാണാതെ അകലെ എവിടെയെങ്കിലും തേടിപ്പോയിട്ട് എന്താണ് കാര്യം?? ആദ്യം അവരെ പ്രീതിപ്പെടുത്തുക. അപ്പൊ മറ്റ് ദർശനങ്ങൾക്കും വഴി താനേ തെളിയും.
നമുക്ക് സ്വയം മനസ്സിരുത്തി ചെയ്യാവുന്ന കാര്യങ്ങളാണ് മന്ത്രജപവും പ്രാർത്ഥനയും. സാധാരണകാർക്ക് നിത്യജപത്തിന് ഉള്ള ധാരാളം മന്ത്രങ്ങൾ ഉണ്ട്. ഇന്ന് എല്ലാവർക്കും അതൊക്കെ ഏറെക്കുറെ അറിയുകയും ചെയ്യാം. അതൊക്കെ നിത്യേന ജപിക്കുക.

സത്ജനങ്ങളേ ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഗൃഹത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ശാന്തിയും സമാധാനവും നിങ്ങളുടെ മനസ്സിന് സന്തോഷവും ലഭിക്കും.
ജന സേവ സമിതി👏🏽👏🏽👏🏽🙏🏾

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ