സന്ധ്യാനാമം എന്തിന്?*
*സന്ധ്യാനാമം എന്തിന്?*
*തിരക്കേറിയ ഇന്നത്തെ കാലത്ത് സന്ധ്യാനാമജപം ഭവനങ്ങളിൽ കുറഞ്ഞു വരുകയാണ്. യഥാവിധി നാമജപം നടത്തുന്നതെങ്ങനെയെന്ന് പുതുതലമുറയ്ക്ക് അറിയാമോ എന്നു തന്നെ സംശയമാണ്. സന്ധ്യാനാമം ജപിക്കണമെന്ന വിശ്വാസം തന്നെ അന്ധവിശ്വാസമാണെന്നാണ് പുത്തന്‍ തലമുറ പഠിച്ചുവച്ചിരിക്കുന്നത്. എന്നാല്‍, ഏകാഗ്രമായ മനസ്സോടെ, ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കാന്‍ ആചാര്യന്മാർ നമ്മെ പ്രേരിപ്പിക്കുന്നു. പകലും രാത്രിയും തമ്മില്‍ ചേരുന്ന സന്ധ്യയില്‍ സ്വാഭാവികമായി ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു എന്ന തിരിച്ചറിവ് പഴമക്കാര്‍ക്ക് ഉണ്ടായിരുന്നു. ഈ വിഷാണുക്കളാകട്ടെ നമ്മുടെ വചന - ചംക്രമണ - നാഡീവ്യൂഹങ്ങളെ ബാധിക്കുകയാണ് പതിവ്. ഇതൊഴിവാക്കാനാണ് എള്ളെണ്ണ ഒഴിച്ച് കത്തിച്ചുവയ്ക്കുന്ന നിലവിളക്കിനു ചുറ്റുമിരുന്ന് ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്ന് പറയുന്നത്. വിളക്കില്‍ നിന്ന് ഉയരുന്ന പ്രാണോര്‍ജ്ജം സമീപപ്രദേശത്തെ വിഷാണുക്കളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും. പൂമുഖത്ത് തെളിച്ച നിലവിളക്കിന്റെ ദീപത്തെ തൊഴുത് പ്രാർത്ഥിക്കുന്നതിലൂടെ ലക്ഷ്മികടാക്ഷം ഭവനത്തിലെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.*
*അതുപൊലെ തന്നെ ആഴ്ചയിൽ 7 ദിവസങ്ങൾ ആണെല്ലോ ഉള്ളത് ഇതിൽ ഒരോ ദിവസത്തിനും ഒരോ സന്ധ്യാനാമത്തിന് പ്രസക്തി ഉണ്ട് ഇതിൽ ഞായറാഴ്ച ദിവസം ശക്തേയമായ ദിവസമായതുകോണ്ട് ദേവി ഭാവത്തിനാണ് പ്രാധാന്യം നൽകേണ്ടത് തിങ്കൾ ദിനത്തിൽ ശിവനേയും ചൊവ്വ ദിനത്തിൽ ദുർഗ്ഗഭാവത്തേയും ബുധൻ ദിവസത്തിൽ അയ്യപ്പനേയും കുടാതെ വിദ്യക്ക് പ്രാധനമായ ബുധൻ ഗ്രഹത്തിന്റെ അനുഗ്രഹം നേടണ്ടതുണ്ട് അതിന് ഗുരുസ്ഥാനത്ത് നിൽക്കുന്ന ഗണപതിയേ ഭജിക്കാം അതുപോലെ തന്നെ വ്യാഴം ദിവസം കൃഷ്ണൻ ഗുരുവായുരപ്പൻ ശ്രീരാമൻ ശാന്തസ്വരുപമായ ദേവനാമജപവും നല്ലതാണ്.പിന്നെ വെള്ളി ഈ ദിവസത്തിൽ ഗണപതിയേക്കും ഭഗവതി യേയും ജപിക്കാവുന്നതാണ്. ഇനി ശനി, അയ്യപ്പനും ശനിദോഷമുള്ളവർക്കും വിളക്ക് വെച്ച് നാമം ചെയ്യുകയണെൽ വളരെ നല്ലാതാണ്, അതു പൊലെ തന്നെ നാമജപത്തോടപ്പം സ്ത്രേങ്ങൾ പഠിക്കുകയും ചെയ്യുവുന്നതാണ്. ഇന്നത്തെ തലമുറക്ക് ഈ നാമങ്ങളിലുടെ അറിവു പകർന്നു നൽക്കുക എന്ന് ഒരു കാര്യവും നടക്കുന്നു നാമജപം മനസിനും ശരീരത്തിനും പോസിറ്റിവ് ഉർജ്ജമാകുന്നു*
*എവർക്കും ആയുസ്സും* *അനുഗ്രഹവും ഐശ്വര്യവും സമ്പത്തും ജഗതിശ്വരൻ നൽകുമാറക്കട്ടെ എന്ന്* *പ്രാർത്ഥിച്ചു കൊണ്ട്*
Comments
Post a Comment