പഞ്ചപ്രാകാരങ്ങൾ

പഞ്ചപ്രാകാരങ്ങൾ

         ശ്രീകോവിലിന് ചുറ്റുമായി വരുന്ന അഞ്ച് വിവിധങ്ങളായ ഭാഗങ്ങളെ ഒന്നിച്ചു പറയുന്നതാണ് പഞ്ചപ്രാകാരങ്ങൾ. മഹാക്ഷേത്ര നിർമ്മാണരീതിയിലാണ് പഞ്ചപ്രാകാരങ്ങൾ അതിന്റെ പൂർണരൂപത്തിൽ കാണാൻ സാധിക്കുന്നത്.

ക്ഷേത്രനിർമ്മാണ ഭൂമിയെ കണ്ടെത്തി ഭൂപരിഗ്രഹം നടത്തി ആ ഭൂമിയെ സമചതുരത്തിൽ തിരിക്കണം. ഇത്തരത്തിൽ സമചതുരമാക്കിയ ഭാഗത്ത് കിഴക്കിലെ രേഖയുടെ മദ്ധ്യത്തിൽ നിന്ന് പടിഞ്ഞാറോട്ടായി ബ്രഹ്മസൂത്രവും വടക്കുരേഖയുടെ മദ്ധ്യത്തിൽ നിന്ന് തെക്കോട്ടയി യമസൂത്രവും വരച്ച് നാല് തുല്യഖണ്ഡങ്ങളാക്കണം. ഇത്തരത്തിൽ തിരിക്കപ്പെട്ട ഖന്ധങ്ങളിലെ ഈശാന ഖണ്ഡത്തിലും നിരൃർതി ഖണ്ഡത്തിലുമാണ് ശ്രീകോവിൽ നിർമ്മിക്കുന്നത്.

#ഒന്നാംപ്രാകാരം [അകത്തെ ബലിവട്ടം]

a)ശ്രീകോവിൽ

1. ഗർഭഗൃഹം
2. അന്തരാളം
3. മുഖമണ്ഡപം
4. സോപാനം
5. പ്രണാളം [ഓവ്]

b)അന്തർമണ്ഡലം

6. അഷ്ടദിക്പാല പ്രതിഷ്ഠകൾ
     [ഇന്ദ്രൻ, അഗ്നി, യമൻ, നിരൃർതി,                         
     വരുണൻ,വായു,സോമൻ, ഈശാനൻ]
7. അനന്തൻ
8. ബ്രഹ്മാവ്
9. ഒറ്റബലിപീഠത്തിൽ വീരഭദ്രനും   
     ഗണപതിയും സപ്തമാതൃക്കളും
     [സപ്തമാതൃക്കൾ- ബ്രാഹ്മി,മഹേശ്വരി,
      കൗമാരി, വൈഷ്ണവി, വാരാഹി,
      ഇന്ദ്രാണി, ചാമുണ്ഡ]
10. ശാസ്താവ്
11. ദുർഗ്ഗ
12. സുബ്രഹ്മണ്യൻ
13. വൈശ്രവണൻ [കുബേരൻ]

c) പുറത്തെ അന്തർ മണ്ഡലം

14. നിർമ്മാല്യധാരി
15. നമസ്കാരമണ്ഡപം
16. ദേവവാഹനം
17. മണിക്കിണർ

#രണ്ടാംപ്രാകാരം  അന്തഹാര [ചുറ്റമ്പലം -
                                                    നാലമ്പലം]

18.വലിയമ്പലലം [ മഹാശാല]
19.തിടപ്പള്ളി
20.മുളയറ

#മൂന്നാംപ്രാകാരം [മദ്ധ്യഹാര]

21.വിളക്ക് മാടം

#നാലാംപ്രാകാരം ബാഹ്യഹാര[-പുറത്തെ ബലിവട്ടം -ശീവേലിപ്പുര]

22. അഗ്രമണ്ഡപം
23.വലിയ ബലിക്കല്ല്
24. ബലിപീഠങ്ങൾ
25. ക്ഷേത്രപാലൻ
26. ധ്വജസ്തംഭം
27. ഉപദേവതകൾ
28. കൂത്തമ്പലം

#അഞ്ചാംപ്രാകാരം മര്യാദ [പുറംമതിൽ]

29. പ്രധാന ഗോപുരം
30. വശങ്ങളിലെ ഗോപുരം
31. ഊട്ടുപുര
32. പുറത്തെ പ്രദക്ഷിണവീഥി

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ