ഒരു ഗ്രാമത്തിലെ ക്ഷേത്രം എങ്ങിനെ ആത്മീയമായി വളർത്താം

ഒരു ഗ്രാമത്തിലെ ക്ഷേത്രം എങ്ങിനെ ആത്മീയമായി വളർത്താം
1) ക്ഷേത്രത്തിന്റെ തട്ടകത്തിൽ താമസിക്കുന്ന ഭക്തരുടെ കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. അതിനെ മുപ്പതു ഗ്രൂപ്പുകളാക്കി തിരിക്കുക .
2) അവരെ എല്ലാവരെയും വിളിച്ചു ക്ഷേത്ര ദര്ശനത്തിന്റെ ശാസ്ത്രീയ നേട്ടങ്ങളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുക ., പ്രഭാഷണങ്ങൾ , സെമിനാറുകൾ, സത്സംഗങ്ങൾ എന്നിവ നടത്തുക .
3) ആഴ്ചയിൽ/ മാസത്തിൽ ഓരോ ദിവസം ഓരോ ഗ്രൂപ്പിലെയും കുടുംബങ്ങൾ ക്ഷേത്ര ദര്ശനം നടത്തുവാൻ തയ്യറാകുക/ നിർദേശിക്കുക.
4) ഭക്തർ വരുമ്പോൾ ഗ്രാമദേവതയ്ക്ക് സമര്പ്പിക്കാനുള്ള പൂമാലയോ അല്ലെങ്കില് അല്പം പുഷ്പമോ അല്ലെങ്കില് അല്പം എണ്ണയോ നെയ്യോ ദേവന് അല്ലെങ്കില് ദേവിയ്ക്ക് നല്കി ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം .
5) ആ കുടുംബങ്ങള് എല്ലാവരും അവരവര്ക്ക് പറഞ്ഞിരിക്കുന്ന ദിവസം നിശ്ചയമായും ആഴ്ചയിൽ/ മാസത്തിൽ ഓരോ ദിവസവും കൃത്യസമയത്ത് ക്ഷേത്രദര്ശനം നടത്തുക.
6) ക്ഷേത്രങ്ങൾ പണം പിരിക്കാനുള്ള വേദികൾ മാത്രമായി കാണാതിരിക്കുക . ഭക്തജനങ്ങളാണ് ക്ഷേത്രത്തിന്റെ സമ്പത്തും സമൃദ്ധിയും. സമ്പൽ സമൃദ്ധി ആഗ്രഹിക്കുന്ന ഭാരവാഹികൾ, പണം പിരിക്കുകയല്ല , ഭക്തജന പ്രവാഹം ഉണ്ടാക്കുകയാണ് വേണ്ടത് . അപ്പോൾ പിരിവുകാർക്ക് വിശ്രമമാകും

7) നിങ്ങളുടെ ക്ഷേത്രം ആഴ്ചയിൽ ഒരുദിവസമെങ്കിലും ദേശവാസികളായ ഭക്തജനങ്ങളെക്കൊണ്ട് നിറയും. സകുടുംബമായെത്തുന്നതിനാല് ക്ഷേത്രനടയില്വെച്ച് സുഹുർത്ബന്ധം, പരിചയം എന്നിവ പുതുക്കുകയും ചെയ്യാം.
8) നിങ്ങളുടെ ഗ്രാമത്തിലെ പ്രധാനക്ഷേത്രത്തിലെ ഭാരവാഹികളുമായി ഒരുപക്ഷെ നിങ്ങള്ക്ക് തര്ക്കമുണ്ടാകാം. അല്ലെങ്കില് അവിടുത്തെ പൂജാകര്മ്മിയുമായി നിങ്ങള്ക്ക് തര്ക്കമുണ്ടാകാം. എന്നുകരുതി നിങ്ങളുടെ ഗ്രാമദേവതയുമായി നിങ്ങള് ഭിന്നിപ്പിലല്ലാത്ത കാലത്തോളം, ഭക്തിയുള്ളിടത്തോളം കാലം നിങ്ങള്ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്ക്കും അവിടെ സധൈര്യമെത്തി ദര്ശനം നടത്താം. ഒരുപാടു നേട്ടങ്ങൾ ഉണ്ടാക്കാം. ക്ഷേത്രത്തിൽ പ്രതിഷ്ടിതമായ ദേവത ആരുടെയും സ്വന്തമല്ല.
9) വളർന്നു വരുന്ന ബാലികാ ബാലന്മാരേയും യുവതീയുവാക്കളേയും ക്ഷേത്ര ദർശനം ഒരു പതിവാക്കാൻ ശീലിപ്പിക്കുക.
10) മാതൃസമിതി,, ബാലസമിതി എന്നിവ രൂപികരിച്ചു ആത്മീയ പഠന ക്ളാസ്സുകൾ സംഘടിപ്പിക്കുക .
11) ദേശവാസികൾ കൂട്ടമായെത്തുന്ന ദിവസവും സാമൂഹികമായി നടത്തപ്പെടുന്ന പ്രാർത്ഥനയും നാമജപവുമാണ് ഒരു ക്ഷേത്രത്തിന്റെ പ്രശസ്തിക്ക് നിദാനം. ശബരിമലയും , ഗുരുവായൂരും പ്രശസ്തമായത് , അവിടെ ധാരാളം ഭക്ത ജനങ്ങൾ വരുന്നത് കൊണ്ടാണ് .
12) വഴിപാടുകളുടെ ഫലശ്രുതിയും അതിന്റെ പ്രാധാന്യവും ഭക്തരെ അറിയിക്കണം .
13) പിറന്നാൾ , വിവാഹം , വീട് കുടിയിരിക്കൽ, വിദ്യാരംഭം , മറ്റു ആഘോഷങ്ങൾ എന്നിവ ക്ഷേത്രങ്ങളുമായി ബന്ധിപ്പിക്കാൻ ഉതകുന്ന ചിട്ടകൾ ക്ഷേത്രങ്ങളിൽ ഉണ്ടാകണം .
14) സർവൈശ്വര്യ പൂജ , കാര്യസിദ്ധി പൂജ, ഗ്രഹ ദോഷ ശാന്തി പൂജ , ലക്ഷാർച്ചന, തുടങ്ങിയ സമൂഹ പൂജകൾ നടത്തണം.
15) വിശക്കുന്നവനു അന്നവും , ദഹിക്കുന്നവന് ജലവും , വേദനിക്കുന്നവന് സാന്ത്വനവും, കിടപ്പാടമില്ലാത്തവന് വീടും ,രോഗികൾക്കു രോഗ ശാന്തിയും നല്കാൻ കഴിയാത്ത ക്ഷേത്രഭരണം അർത്ഥശൂന്യമാകുന്നു. ജീവ കാരുണ്യ പ്രവർത്തികൾകൊണ്ട് മാത്രമേ ഈശ്വര സാക്ഷാത്ക്കാരം നേടാൻ കഴിയൂ. അതാണ് യഥാർത്ഥ ഉത്സവം.
16) കലാപരിപാടികൾ അത്യാവശ്യത്തിനു മാത്രം നടത്തുക. അതുകൊണ്ടു ക്ഷേത്രത്തിനു കാര്യമായ പുരോഗതി ഉണ്ടാകില്ല
17) സ്വന്തം ദേശത്തെ ദേവതയെ മറന്നുകൊണ്ടുള്ള യാതൊരു ഭക്തിയും നമ്മെ എവിടെയും കൊണ്ടെത്തിക്കുകയില്ല.
18) ഇന്ന് കേരളത്തിൽ ക്ഷയോന്മുഖമായി വർത്തിക്കുന്ന നിരവധി ചെറു ക്ഷേത്രങ്ങൾ ഇതുമൂലം അഭിവൃദ്ധിയിലെത്തും. ദേവസ്വം ബോർഡുകളുടെ ദൂരെയുള്ള പ്രശസ്ത ക്ഷേത്രങ്ങളേക്കാൾ എപ്പോഴും സ്വന്തം ദേശത്തുള്ള ചെറിയ ക്ഷേത്രങ്ങളാണ് നിങ്ങളോരോരുത്തരുടേയും കേന്ദ്രങ്ങളാവേണ്ടത്.
19) കോടികളുടെ മുതൽമുടക്കിൽ ക്ഷേത്രങ്ങള് നിര്മ്മിച്ചതുകൊണ്ടെന്ത് കാര്യം? കൂട്ടമായെത്തുന്ന ഭക്ത സമൂഹമില്ലെങ്കിൽ പിന്നെന്തിനാണ് കോടികളുടെ ക്ഷേത്രനിര്മ്മാണം?
20) ഇതുപോലെ കേരളത്തിലെ, ഗ്രാമീണ മേഖലയിലുള്ള പല ചെറു ക്ഷേത്രങ്ങളിലും ഭക്തജനങ്ങള് 'സകുടുംബ ക്ഷേത്രദര്ശനം' ഒരു പതിവാക്കി ഇന്ന് നല്ല നിലയിൽ എത്തിയിരിക്കുന്നു .
21) എല്ലാ ക്ഷേത്ര ഭാരവാഹികളും ഈ നവ ഉദ്യമത്തിലേക്ക് കടന്നു വരാൻ ദൈവനാമത്തിൽ അഭ്യർത്ഥിക്കുന്നു . കൂടുതൽ നിർദേശങ്ങൾക്കു എപ്പോൾ വേണമെങ്കിലും വിളിക്കാം . ഇത് ആർകെങ്കിലും ഗുണകരമാകുമെന്നു തോന്നുന്നുവെങ്കിൽ , ഷെയർ ചെയ്യുക …

എല്ലായ്പോഴും ഈശ്വര സേവനത്തിൽ

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ