*💜സപ്തമാതാക്കള്‍💜* ▀▀▀▀▀▀▀▀▀▀▀▀▀▀▀▀ ╔══════•ೋೋ•══════╗ 🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ╚══════•ೋೋ•══════╝ ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കള്‍. ദേവീമാഹാത്മ്യത്തില്‍ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. ഇത് കൂടാതെ മറ്റ് പലകഥകളുമുണ്ട് പുരാണങ്ങളില്‍ . 1. ബ്രഹ്മാണി 2. വൈഷ്ണവി 3. മഹേശ്വരി 4. കൌമാരി 5. വരാഹി 6. ഇന്ദ്രാണി [നരസിംഹി] 7. ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതാക്കള്‍ . ഇന്ദ്രാണിക്കു പകരം നരസിംഹിയെയാണ് ചിലയിടങ്ങളില്‍ കാണുന്നത്. ബ്രഹ്മാവ്, ശിവന്‍ , വിഷ്ണു, യമന്‍ , ഇന്ദ്രന്‍ , മുരുകന്‍ തുടങ്ങിയ ദേവന്മാരുടെ ശരീരത്തില്‍ നിന്നാണ് സപ്തമാതാക്കള്‍ ജനിച്ചതെന്ന് അവരുടെ പേരുകള്‍ സൂചിപ്പിക്കുന്നു. ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാന്‍ ശ്രമിച്ച് ഫലിക്കാതെ വന്നപ്പോള്‍ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ് ഒരു കഥ. അന്ധകാസുരന്റെ ഓരോ തുള്ളി ചോര നിലത്തുവീഴുമ്പോഴും അതില്‍ നിന്ന് ഓരോ അസുരന്‍ ഉണ്ടാവും. ഇതു തടുക്കാനായി സപ്തമാതൃക്കള്‍ ഓരോ തുള്ളി ചോരയും കുടിച്ച് നിലത്തു വീഴാതെ സൂക്ഷിച്ചു. വിഷ്ണുവിനും ശിവനും അസുരനെ വധിക്കാനാവുകയും ചെയ്തു. വാമനപുരാണം 56-ാം അധ്യായത്തില്‍ സപ്ത...