തീർത്ഥവും തീർത്ഥം സേവിക്കലും പ്രാധാന്യവും
#തീർത്ഥവും_തീർത്ഥം_സേവിക്കലും_പ്രാധാന്യവും അമ്പലത്തിൽ തൊഴുതുകഴിഞ്ഞാൽ ശാന്തിക്കാരൻ തരുന്ന തീർത്ഥവും പ്രസാദവും സ്വീകരിക്കുന്നത് ക്ഷേത്രദർശനത്തിന്റെ ഭാഗമാണല്ലോ. എന്താണ് തീർത്ഥത്തിന്റെ പ്രാധന്യം ? ദേവനെ മന്ത്രപൂർവ്വം അഭിഷേകം ചെയ്ത ജലധാരയാണ് പാത്രത്തിൽ തീർത്ഥമായിട്ടെടുക്കുന്നത്, ഇതിന്റെ മാഹത്മ്യം രണ്ടു തരത്തിലുണ്ട്. ദേവശരീരസ്പർശം കൊണ്ടും മന്ത്രജപം കൊണ്ടും ഉള്ള പരിശുദ്ധിതന്നെ ആദ്യത്തേത്. തുളസീദളങ്ങൾ കിടന്ന്അതിന്റെ ഔഷധവീര്യം സ്വാംശീകരിച്ചതാണത്രെ മറ്റൊരു മാഹാത്മ്യം. വലതു കയ്യിന്റെ അഞ്ചുവിരലുകളും മടക്കിയാൽ ഉണ്ടാകുന്ന കൈകുമ്പിളിലാണ് തീർത്ഥം വാങ്ങേണ്ടത്. കൈകുമ്പിൾ അങ്ങനെതന്നെ ഉയർത്തി ഉള്ളം കയ്യിൽ പ്രകടമായി ഉയർന്നുകാണുന്ന ചന്ദ്രമണ്ഡലത്തിന്റെയും ശുക്രമണ്ഡലത്തിന്റെയും ഇടയ്ക്കുള്ള ഇടുക്കിലൂടെയാണു തീർത്ഥം സേവിക്കേണ്ടത്. നമ്മുടെ വലത്കയ്യിൽ നാല് 'തീർത്ഥ'ങ്ങളുണ്ട് കൈപടത്തിൽ നിന്നു നേരെ കീഴ്പ്പോട്ടുള്ളത് (നാം തീർത്ഥം സേവിക്കാൻ ഉപയോഗിക്കുന്നത്) "ബ്രഹ്മതീർത്ഥം". തള്ളവിരലിന്റെയും ച...