Posts

Showing posts from July, 2023

ആർക്കാണ്* *ബലി*?

*ആർക്കാണ്* *ബലി*?*  ആബ്രഹ്മണോ യേ പിതൃവംശ ജാത മാതൃസ്തതാ വംശ ഭവാമതീയ  വംശദ്വയെസ്മിൻ മമ ദാസ ഭൂത   ഭൃത്യാ: തഥൈവ ആശ്രിതസേവകാശ്ച  മിത്രാണി സഖ്യ പശവശ്ച വൃക്ഷാ: ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര: ജന്മാന്തരെ യെ മമ സംഗതാശ്ച   തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി മാതൃവംശേ മൃതായെ ച  പിതൃവംശേ തഥൈവ ച  ഗുരു ശ്വശുര ബന്ധൂനാം  യേചാന്യേ ബാന്ധവാമൃത  യേ മേ കുലേ ലുപ്തപിണ്ഡാ : പുത്രരദ്വാരാ വിവർജിത : ക്രിയാലോപ ഹതാശ്ചൈവ  ജാത്യന്താ പങ്കവസ്തദാ  : വിരൂപാ ആമഗർഭാശ്ച  ജ്ഞാതാ / ജ്ഞാതാ കുലേ മമ  ഭൂമൗ ദത്തെന ബലിന തൃപ്തായാന്തു പരാംഗതിം അതീത കുല കോടീനാം  സപ്ത ദ്വീപനിവാസിനാം  പ്രാണീനാം ഉദകം ദത്തം  അക്ഷയം ഉപദിഷ്ടതു (ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, ഞാനുമായി സഹകരിച്ചവര്‍ക്കും, ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്...

ഇല്ലംനിറ

ഇല്ലംനിറയുടെ ഐതീഹ്യവും ചരിത്രവും.. കേരളീയ ഭവനങ്ങളിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലംനിറ.  സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കാൻ വേണ്ടിയാണ് ഇതാചരിക്കുന്നത്.  കറുത്തവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ദിവസം കർഷകർ മുങ്ങിക്കുളിച്ച് ഈറനണിഞ്ഞ് പാടത്തുനിന്നും ഒരുപിടി നെൽക്കതിർ അറുത്തെടുത്ത് ഒരു കറ്റ ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി കൊടുക്കും. ദേശപരദേവതയുടെ അനുഗ്രഹം കൊണ്ട് നല്ല വിളവുണ്ടാകുമെന്നും കൃഷിയിലേർപ്പെട്ടവർക്കെല്ലാം അതിന്റെ നല്ല പങ്കുലഭിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം.  ജന്മിക്കും പാട്ടക്കാരനും പണിയാളനും കച്ചവടക്കാരനുമെല്ലാം കാർഷികപ്രവർത്തനങ്ങൾക്കിടയിൽ ഒരേ പ്രാർഥനയാണുള്ളത്. 'നിറ'യെന്നും 'പൊലി'യെന്നും,'ഇല്ലം നിറ' (വീടുനിറയട്ടെ), 'വല്ലം നിറ' (കുട്ട നിറയട്ടെ). 'കൊല്ലം നിറ' (വർഷം മുഴുവൻ നിറയട്ടെ), 'പത്തായം നിറ', 'നാടുപൊലി', 'പൊലിയോപൊലി' എന്നിങ്ങനെ പോകുന്ന ആ പ്രാർഥന. ക്ഷേത്രത്തിൽ സമർപ്പിച്ച കറ്റകളിൽ നിന്ന്, നിറ നിറ, പൊലി പൊലി, എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് വരുന്ന കതിർക്കുലകൾ വീടിന്റെ മച്ചിലും ഉമ്മ...

പിതൃതർപ്പണം

*🙏പിതൃതർപ്പണം🙏* 🌹🌹🌹🌹🌹🌹🌹🌹 ഈ മന്ത്രത്തെക്കുറിച്ച് മനസ്സിലാക്കിയാൽ നമ്മളെന്തിനാണ് പിതൃതർപ്പണം ചെയ്യുന്നത് എന്നു. മനസ്സിലാകും… നാമെല്ലാം വിചാരിച്ചിരിക്കുന്നത് മരിച്ചുപോയ നമ്മുടെ പിതൃക്കൾക്ക് ബലി ഇട്ടില്ലെങ്കിൽ അവർക്ക് മുക്തി കിട്ടില്ല എന്നല്ലേ…. എന്നാൽ ആത്മീയമായി നമ്മൾ കാര്യങ്ങൾ മനസ്സിലാക്കുമ്പോഴാണ് മുക്തി എന്നത് നാം ഓരോരുത്തരും ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ നേടേണ്ട അവസ്ഥയാണ്….മരണത്തിനുശേഷം അല്ല എന്നും. അതു നാം സ്വയം നേടണം മറ്റൊരാൾക്ക് നമുക്കത് നേടിത്തരുവാൻ സാധിക്കില്ല എന്നും മനസ്സിലാകുന്നത്… അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരും, എന്നാൽ പിന്നെ എന്തിനാണ് പിതൃതർപ്പണം ചെയ്യുന്നത്……എന്ന്. ഈ കർമ്മം ചെയ്യുമ്പോൾ ചൊല്ലുന്ന ശ്ലോകത്തിന്റെ അർത്ഥം മനസ്സിലാക്കിയാൽ അതിനുള്ള ഉത്തരം ലഭിക്കും.പിതൃതര്‍പ്പണം. അതിനു ചൊല്ലുന്ന ശ്ലോകം ഇതാണ്… “അ ബ്രഹ്മണോ യേ പിതൃ വംശ ജാതാ മാതൃ സ്തദാ വംശ ഭവാ മദീയ വംശ ദ്വയേസ്മിൻ മമ ദാസ ഭൂതാ ഭൃത്യാഃ തഥൈവ ആശ്രിത സേവകാശ്ച മിത്രാണി സഖ്യ പശവശ്ച വൃക്ഷാഃ ദൃഷ്ടാശ്ച അദൃഷ്ടാശ്ച കൃതോപകാരാ ജന്മാന്തരേ യേ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ- ബലിം ദദാമി.” ഈ ബ്രഹ്മാണ്ഡത്തിൽ മു...

കർക്കിടക വാവ് തലേന്നത്തെ ചിട്ടകള്‍*

🌼✨☀️✨☀️✨☀️🌼  *കർക്കിടക വാവ്  തലേന്നത്തെ ചിട്ടകള്‍*  പിതൃ പൂജയുടെ പുണ്യമായി ഒരു കർക്കിടക വാവ് കൂടി വന്നെത്തുകയാണ്... ഈ കർക്കിടക വാവിനും അതിന്റെ തലേ ദിവസവും ആചരിക്കേണ്ട ആത്മീയ തയ്യാറെടുപ്പുകളെ കുറിച്ച് ശ്രാദ്ധത്തിന് രണ്ട് ഭാഗമുണ്ട്. ഒന്ന്, തലേന്നത്തെ ഒരിക്കലൂണ്. രണ്ട്, ശ്രാദ്ധദിവസത്തേകര്‍മ്മം, ശ്രാദ്ധത്തിലേറ്റവും ശ്രദ്ധിക്കേണ്ടത് ശുദ്ധിയാണ്. ശാരീരികശുദ്ധി, ഭക്ഷണശുദ്ധി, മനഃശുദ്ധി, , ദ്രവ്യശുദ്ധി, പരിസരശുദ്ധി, വ്രതശുദ്ധി തുടങ്ങിയ പല കാര്യങ്ങളും പാലിക്കേണ്ടതുണ്ട്. പിതൃകര്‍മ്മത്തിന് തയ്യാറെടുക്കലാണ് തലേന്ന്, ആചരിക്കേണ്ട കാര്യങ്ങൾ താഴെ കൊടുക്കുന്നു ...  *തലേന്നത്തെ ചിട്ടകള്‍*  1. ശ്രാദ്ധമൂട്ടുന്നവര്‍ തലേന്നുതന്നെ സ്ഥലത്തുണ്ടാവണം. അടുത്ത ബന്ധുക്കളേയും നേരത്തെ ക്ഷണിച്ചു വരുത്തണം. അന്ന് മറ്റെങ്ങും പോകാറില്ല. പുറത്തു നിന്നും ഭക്ഷണം ഇവ പാടില്ല. പുറത്തു പോയാല്‍ കുളിച്ചേ അകത്തു കേറാവൂ. 2. വീടും പരിസരവും ശുചിയായിരിക്കണം, അതിരാവിലെ വീടും പരിസരവും അടിച്ചു തളിച്ച് ശുദ്ധിയാക്കിയശേഷം കുളിക്കാന്‍ പോകാം. 3. കുളി, മുങ്ങിക്കുളിയായിരിക്കണം, ഉടുത്ത വസ്ത്രങ്ങള്‍ മുക്കിയിരിക്കണം, തലേന്നത...