ഹിന്ദു മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപെട്ടുള്ള ചടങ്ങ്
https://www.facebook.com/groups/1971665999606245/permalink/5599598746812934/?mibextid=Nif5oz തോളിൽ വെള്ളം നിറച്ച മൺകലവുമായി ചുടലക്കു ചുറ്റും മൂന്നു വലം വെക്കുന്നത് കണ്ടിട്ടുണ്ടോ ? മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപെട്ടുള്ള ചടങ്ങ് ആണിത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം ഹിന്ദുക്കൾ പാലിക്കുന്ന ചടങ്ങാണ്. ഓരോ പ്രാവശ്യം വലം വെക്കുമ്പോളും കർമ്മം ചെയ്യിക്കുന്ന ആചാര്യൻ മൺ കലത്തിന്റെ ചുവട്ടിൽ വാക്കത്തി കൊണ്ട് കലത്തിൽ ദ്വാരം ഇടും അതിലൂടെ വെള്ളം കലത്തിൽ നിന്ന് പിന്നിലേക്ക് ഒഴുകി വീഴും. അങ്ങിനെ മൂന്ന് പ്രദക്ഷിണം വെക്കുമ്പോൾ കലത്തിൽ മൂന്നു ദ്വാരങ്ങളിൽ കൂടി വെള്ളം പിന്നിലേക്ക് ഒഴുകി പോകും ഒടുവിൽ കലം പിന്നിലേക്ക് വലിച്ചെറിയും അത് നിലത്തു വീണു പൊട്ടി ചിതറും, ഇല്ലെങ്കിൽ പിന്നിൽ നിന്ന് കാർമികത്വം വഹിക്കുന്നയാൾ കലം തല്ലി പൊട്ടിക്കും. ഈ ചടങ്ങ് ഹിന്ദുക്കളുടെ മൃതദേഹ സംസ്കാര ചടങ്ങിൽ നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ ഒരാളെ അനുഗ്രഹിക്കുമ്പോൾ ഉള്ളം കൈ നെറുകയിൽ വെച്ച് അനുഗ്രഹിക്കുന്നു. എന്നാൽ പിതൃകർമ്മങ്ങൾ ചെയ്യുമ്പോൾ ബലി തർപ്പണത്തിന് കൈ മലർത്തി പിടിച്ചുകൊണ്ട് ചെയ്യുന്നതും കാണുവാൻ സാധ...