Posts

Showing posts from November, 2022

ശ്രീ പരശുരാമ സ്വാമി ക്ഷേത്രം

കേരളത്തിലെ ഏക പരശുരാമക്ഷേത്രമാണ് തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം. പരബ്രഹ്മസ്വരൂപനായ പരശുരാമനെ ചതുർബാഹു മഹാവിഷ്ണുവിന്റെ രൂപത്തിൽ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാൽ താമരക്ക് പകരം പരശുരാമന്റെ ആയുധമായ മഴുവാണു പ്രതിഷ്ഠയിൽ ഉള്ളത് . കൂടാതെ ശിവനും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്നുണ്ട്. ശിവപ്രതിഷ്ഠയ്ക്ക് കിഴക്കോട്ടും പരശുരാമന് വടക്കോട്ടുമാണ് ദർശനമുള്ള ഈ ക്ഷേത്രത്തിലെ ഉപദേവന്മാർ മത്സ്യമൂർത്തി, ശ്രീകൃഷ്ണൻ, ഗണപതി, വേദവ്യാസൻ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ തുടങ്ങിയവരാണ്. കോവളം ബീച്ചിൽ നിന്നും 6 കിലോമീറ്ററും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 3 കിലോമീറ്ററിനും അകലെയായി കരമനയാറും പാർവ്വതീപുത്തനാറും കിള്ളിയാറും സംഗമിക്കുന്ന സ്ഥലത്തോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മരണാനന്തര കർമ്മമായ ബലിതർപ്പണമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണം. അമ്മക്ക് പുനർജ്ജന്മം നേടിക്കൊടുത്ത ഭഗവാൻ പരശുരാമന്റെ സന്നിധിയിൽ ബലിയർപ്പിച്ചാൽ പരേതാത്മാവിന് മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്നത്. 🙏🏼🙏🏼🙏🏼

മുനി വാഹന സേവ

Image
മുനി വാഹന സേവ എന്ന് നിങ്ങൾ കേട്ടി രിക്കാൻ വഴിയില്ല.. ആ ദളിത് യുവാവി നെ തോളിയേറ്റി അമ്പലത്തിൽ കൊണ്ടു വരുന്നത്  ബ്രാഹ്മണ ശ്രേഷ്ഠനായ ആ ക്ഷേത്ര പൂജാരിയാണ്..  ഓ... ബ്രാഹ്മണർ ഈ ആചാരം നടത്തു ന്നത്  മീഡിയ എഫക്ട് കിട്ടില്ല .. സവർണ്ണ മേധാവിത്വം എന്ന് പറയാനും സമൂഹ ത്തെ വിഭജിക്കാനും കഴിയില്ലല്ലോ .. ഇത്തരം വാർത്തകൾ ഒരു മീഡിയയും നിങ്ങളെ കാണിക്കില്ല.. ഒരു പക്ഷെ മനഃപൂ ർവമാണ്.. കാരണം ഹിന്ദുവിനെ മതം മാറ്റാനായി അച്ചാരം പറ്റി  നടക്കുന്ന മീഡിയാ ക ളിൽ നിന്നും എന്ത് പ്രതീക്ഷി ക്കാൻ?  അദിത്യ പരാശ്രി എന്ന, ദലിത വിഭാഗത്തി ൽപ്പെട് 25 വയസുകാരൻ. സി.എസ്. രംഗരാജൻ, തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രത്തിലെ  പൂജാരി. ദലിതനെ തോളിലേറ്റി ബ്രാഹ്മണ പൂജാരി ക്ഷേത്രമതിൽക്കെട്ടു കടന്നപ്പോൾ ആയിരത്തിൽ പരം വർഷം പഴക്കമുള്ള ആചാരത്തിന് ഉണർവ്വ് ...തകർന്നു വീണത് ദളിത് ഹിന്ദുക്കളെ ദളിതനെന്നും  സവർണ്ണ അവർണ്ണ മൂശയിലാക്കി അകറ്റി നിറുത്തിയവരുടെ ദുഷ്ടലാക്ക് ..  മുനിവാഹന സേവ എന്നാണ് ആചാര ത്തിന് പേര്. 2700 വർഷം മുമ്പ് തമിഴ് നാട്ടിൽ നിലനിന്നിരുന്നതാണ്. യുവാവിനെ പൂജാരി ത...